മലപ്പുറം: സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പോത്തുകല്‍ സ്വദേശി സുധീഷാണ് മരിച്ചത്. 22 വയസായിരുന്നു. പോത്തുകല്‍ അപ്പന്‍കാവ് കോളനിയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂക്കോട്ടുംപാടം പൊലീസ് സ്‌റ്റേഷനിലെ ഉദ്യേഗസ്ഥനായിരുന്നു.

കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. ഇദ്ദേഹം മുമ്പും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് വിവരം.