india

‘ഇന്ത്യന്‍ വനിതാ പൈലറ്റിനെ പാക് സൈന്യം പിടികൂടിയെന്ന അവകാശവാദം വ്യാജം’: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

By webdesk17

May 10, 2025

ഇന്ത്യന്‍ വനിതാ പൈലറ്റിനെ പാക് സൈന്യം പിടികൂടിയെന്ന അവകാശവാദം വ്യാജമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. ഇന്ത്യന്‍ വ്യോമസേനയിലെ സ്‌ക്വാഡ്രോണ്‍ ലീഡറായ ശിവാനി സിങ്ങിനെ പിടികൂടിയെന്നായിരുന്നു പാക് അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെ പ്രചാരണം.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി വ്യാജ വാര്‍ത്തകള്‍ പാക് അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പ്രചരിക്കുന്നുണ്ട്. ഭട്ടിന്‍ഡ എയര്‍ഫീല്‍ഡ് തകര്‍ത്തുവെന്നായിരുന്നു മറ്റൊരു പ്രചാരണം. ഇതും തെറ്റാണെന്നും ഭട്ടിന്‍ഡ എയര്‍ഫീല്‍ഡ് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പിഐബി വ്യക്തമാക്കി.

ഡല്‍ഹി വിമാനത്താവളത്തില്‍ മിസൈല്‍ ആക്രമണം നടത്തിയെന്നാണ് മറ്റൊരു പ്രചാരണം. ഒരു വീഡിയോയും ഇതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. 2024 ആഗസ്റ്റില്‍ യമന്‍ തലസ്ഥാനത്തുണ്ടായ ഗ്യാസ് സ്റ്റേഷന്‍ സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ സ്ഫോടനം എന്ന പേരില്‍ നല്‍കിയത് എന്ന് പിഐബി വ്യക്തമാക്കി.

യുദ്ധ വിമാനത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ശിവാനി സിംഗിനെ പാകിസ്താന്‍ പിടികൂടിയത് എന്ന അവകാശവാദത്തോടെ ഒരു വിഡിയോയും പാക് എക്സ് ഹാന്‍ഡിലുകള്‍ പ്രചരിപ്പിക്കുന്നുണ്ട്.