ഡല്‍ഹി നിയമസഭാ സമാജികനും ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ നേതാവുമായ കപില്‍ മിശ്രയെ കഴുത്തിന് പിടിച്ച് ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച ആം ആം ആദ്മി എം എല്‍ എ മാരെ അസംബ്ലിയില്‍ നിന്നും പുറത്താക്കി കര#ശന നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി യും കോണ്‍ഗ്രസ്സും ആവശ്യപ്പെട്ടു.

‘മനീഷ് സിസോദിയയും അരവിന്ദ് കെജ്‌രിവാളും അവരുടെ രുഷ്‌ചെയ്തികളുടെ പേരില്‍ ശിക്ഷിക്കാന്‍ ഡല്‍ഹിയിലെ ജനങ്ങള്‍ ഒരുങ്ങിയിരിക്കുകയാണ്. തീര്‍ച്ചയായും ഈ നേതാക്കള്‍ രാജിവെച്ച് ഒഴിയണം’. തക്കതായി ശിക്ഷ ഏറ്റു വാങ്ങാന്‍ തയ്യാറാവണമെന്നും ബി.ജെ.പി നേതാവ് മഹേഷ് ഗിരി പറഞ്ഞു.