Connect with us

kerala

ഡി.ജി.പി ഓഫിസിലേക്കുള്ള കെ.എസ്.യു മാർച്ചിൽ സംഘർഷം; ലാത്തിച്ചാർജ്ജിൽ നിരവധി പ്രവർത്തകർക്ക് പരിക്ക്

ലാത്തിച്ചാർജിൽ കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു.

Published

on

പ്രതിഷേധക്കാരെ മർദിച്ച പൊലീസ് നടപടിക്കെതിരെ കെ.എസ്.യു നടത്തിയ ഡി.ജി.പി ഓഫിസ് മാർച്ചിൽ സംഘർഷം. ലാത്തിച്ചാർജിൽ കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. നിരവധി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് കെ.എസ്.യു ഡി.ജി.പി ഓഫിസ് മാർച്ച് നടത്തിയത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ ജലപീരങ്കിയും ലാത്തിച്ചാർജ്ജും പ്രയോഗിക്കുകയായിരുന്നു. പൊലീസിന് നേരെ കല്ലേറുമുണ്ടായതോടെ തെരുവുയുദ്ധത്തിന്‍റെ പ്രതീതിയായി.

കെ.പി.സി.സി ആസ്ഥാനത്തുനിന്നാണ് മാർച്ച് ആരംഭിച്ചത്. മാത്യു കുഴൽനാടൻ എം.എൽ.എയാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. വെള്ളയമ്പലം ജങ്ഷൻ വരെ പ്രവർത്തകരെ പൊലീസ് ഓടിച്ചിട്ട് തല്ലി. പ്രവർത്തകർ മുളകുപൊടിയെറിഞ്ഞതായി പൊലീസ് ആരോപിക്കുന്നു.

Trending