മറാത്തി നടിയും പ്രശസ്ത നര്‍ത്തകിയുമായ അശ്വിനി എക്‌ബോട് നൃത്താവതരണത്തിടെ വേദിയില്‍ കുഴഞ്ഞു വീണു മരിച്ചു. പൂനെയില്‍ ഭാരത് നാട്യ അവതരണത്തിനിടെയാണ് നടി മന്ദിരില്‍ കുഴഞ്ഞു വീണത്. ശനിയാഴ്ച രാത്രി 8.15 ഓടെയാട് സംഭവം. അടുത്ത ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നൃത്ത വേദിയിലെ സ്ഥിരം സാന്നിധ്യമായിരുന്ന 44 കാരിയായ അശ്വനി, പ്രശസ്തമായ നിരവധി മറാത്തി സിനിമകളിലും മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ‘ബോ ബോ’ ആണ് അവസാന ചിത്രം.