Connect with us

kerala

സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും ഇനിയെങ്കിലും നിലപാട് വ്യക്തമാക്കണം;വി.ഡി സതീശന്‍

സജി ചെറിയാന്‍ എന്ന വ്യക്തിയോടല്ല അദ്ദേഹത്തിന്റെ നിലപാടിന് എതിരെയായിരുന്നു പ്രതിപക്ഷത്തിന്റെ പോരാട്ടം.

Published

on

ഇന്ത്യന്‍ ഭരണഘടനയെയും ഭരണഘടനാ ശില്‍പികളെയും അവഹേളിച്ചുകൊണ്ട് സജി ചെറിയാന്‍ നടത്തിയ പ്രസംഗത്തില്‍ സി.പി.എം സ്വീകരിച്ചിരികുന്ന നിലപടാണ് അദ്ഭുതകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സജി ചെറിയാന്‍ എന്ന വ്യക്തിയോടല്ല അദ്ദേഹത്തിന്റെ നിലപാടിന് എതിരെയായിരുന്നു പ്രതിപക്ഷത്തിന്റെ പോരാട്ടം. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ മന്ത്രി ഭരണഘടനയെ അപമാനിക്കുകയും ഭരണഘടനാ ശില്‍പി അംബേദേക്കര്‍ ഉള്‍പ്പെടെയുള്ളവരെ അവഹേളിക്കുകയും ആര്‍.എസ്.എസ് പ്രത്യയശാസ്ത്രത്തിന് സമാനമായ നിലപാട് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. ഇതാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. എന്നാല്‍ മറുപടി നല്‍കാന്‍ സി.പി.എം കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങളോ മുഖ്യമന്ത്രിയോ തയാറായിട്ടില്ല. സജി ചെറിയാന്‍ പോലും തള്ളിക്കളയാത്ത ഈ നിലപാട് പാട്ടിയുടേതാണോയെന്ന് വ്യക്തമാക്കണം. അല്ലെങ്കില്‍ ആര്‍.എസ്.എസിന്റെയും സി.പി.എമ്മിന്റെയും നിലപാട് ഒന്നാണെന്ന് പറയേണ്ടി വരും. മന്ത്രി രാജി വച്ച സാഹചര്യത്തിലെങ്കിലും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മൗനം വെടിയണം. സംഘപരിവാറിനെ ഭയക്കുന്നത് കൊണ്ടാണോ മുഖ്യമന്ത്രി മിണ്ടാത്തത്? സര്‍ക്കരിനും പാര്‍ട്ടിക്കും സജി ചെറിയാന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പറയാത്തത് വിചിത്രമാണ് അദ്ദേഹം പറഞ്ഞു.

ഒരു തെറ്റുമില്ലെന്നാണ് ഇ.പി ജയരാജനും എം.എ ബേബിയും പറഞ്ഞത്. ജനാധിപത്യവും മതേതരത്വവും കുന്തവും കൊടച്ചക്രവുമാണെന്ന് പറഞ്ഞത് വെറും നാവ് പിഴയെന്ന് ന്യായീകരിക്കാനാണ് പി.ബി അംഗമായ എം.എ ബേബി ശ്രമിച്ചത്. എം.എല്‍.എ ആയതും സത്യപ്രതിജ്ഞ ചെയ്താണ്. പറഞ്ഞത് തെറ്റാണെന്ന് പറയാന്‍ തയാറാകാത്ത സാഹചര്യത്തില്‍ സജി ചെറിയാന്‍ എം.എല്‍.എ സ്ഥാനം കൂടി രാജി വയ്ക്കുന്നതാണ് ഉചിതം. കേടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാത്രമാണ് പൊലീസ് കേസെടുക്കാന്‍ തയാറായത് അദ്ദേഹം സൂചിപ്പിച്ചു.

കൂടാതെ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ ശിവശങ്കറിന് പുസ്തകം എഴുതി വെളിപ്പെടുത്തല്‍ നടത്താന്‍ അനുവാദം നല്‍കിയവരാണ് മറ്റൊരു പ്രതിയായ സ്വപ്ന സുരേഷിനെ കോടതിയില്‍ വെളിപ്പെടുത്തല്‍ നല്‍കിയതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നതെന്ന വെളിപ്പെടുത്തല്‍ നടത്തിയതിന്റെ പേരില്‍ കേസെടുത്ത് ഭീഷണിപ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.അവരെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടും ശരിയല്ല. അന്നം മുടക്കിയപ്പോള്‍ മുഖ്യമന്ത്രിക്ക് തൃപ്തിയായില്ലെയെന്നാണ് സ്വപ്ന ചോദിച്ചത്. ശിവശങ്കര്‍ സര്‍ക്കാര്‍ സെക്രട്ടറിയായി ശമ്പളം പറ്റി ജീവിക്കുമ്പോഴാണ് മറ്റൊരു പ്രതിയെ വേട്ടയാടുന്നത്. ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് ആരോപണങ്ങള്‍ പിന്‍വലിപ്പിക്കാന്‍ നടത്തുന്ന ശ്രമം നിയമവിരുദ്ധമാണ്. ജോലി ചെയ്ത് കുടംബം പോറ്റാനുള്ള അവകാശം അവര്‍ക്കുണ്ട്. പിന്നാലെ നടന്ന് വേട്ടയാടുന്നത് ശരിയല്ല. എല്ലാം ജനം കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. സ്വപ്ന ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷണത്തിലൂടെ തെളിയിക്കപ്പെടേണ്ടതാണ്. വിചാരണ കോടതിയുടെ അനുമതിയോടെയാണ് 164 സ്റ്റേറ്റ്മെന്റ് നല്‍കിയിരിക്കുന്നത്. നിയമപരമായ ഈ മൊഴിയില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നത് അദ്ദേഹം പറഞ്ഞു.

അതേസമയം യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ പെണ്‍കുട്ടി അപമാനിക്കപ്പെട്ടെന്ന പരാതി കിട്ടിയാല്‍ പൊലീസിന് കൈമാറുമെന്നും
ആഭ്യന്തരസമിതി അന്വേഷിച്ച് ഒത്തുതീര്‍പ്പാക്കില്ലെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിവിറില്‍ ഏതെങ്കിലും പെണ്‍കുട്ടി അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ആഭ്യന്തര പ്രശ്നമായി ഒതുക്കി തീര്‍ക്കില്ല. ആര്‍ക്കെങ്കിലും എതിരെ പരാതിയുണ്ടെങ്കില്‍ ആ പരാതി പൊലീസിന് കൈമാറും. ആരോപണ വിധേയനെതിരെ സംഘടനാ നടപടിയും ഉണ്ടാകും. പരാതി ഉണ്ടെങ്കില്‍ അത് പാര്‍ട്ടി സമിതി അന്വേഷിച്ച് പറഞ്ഞു തീര്‍ക്കുന്ന സമീപനം ഉണ്ടാകില്ല. പരാതിയുണ്ടെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വത്തേയും അറിയിക്കാം. പരാതി ഒരിക്കലും ഒതുക്കി തീര്‍ക്കില്ല. പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്ന് ബോധ്യപ്പെട്ടാല്‍ അത്തരക്കാര്‍ സംഘടനയില്‍ ഉണ്ടാകില്ല. പങ്കെടുത്ത എല്ലാ പെണ്‍കുട്ടികളുമായും സംസാരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരും സമ്മര്‍ദ്ദത്തിന് വഴക്കി പരാതി കൊടുക്കാതിരിക്കുന്ന സാഹചര്യം ഉണ്ടാകരുത്. വാക്കു കൊണ്ടോ നോക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ ഏതെങ്കിലും ഒരു പെണ്‍കുട്ടി അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പരാതി എഴുതി വാങ്ങി പൊലീസിന് കൈമാറാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് അദ്ദേഹം പറഞ്ഞു.

ക്യാമ്പിന്റെ അച്ചടക്കത്തിന് ചേരാത്ത രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ആരോപണവിധേയനായിരിക്കുന്ന ആള്‍ക്കെതിരെ നടപടിയെടുത്തത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പരാതി ശരിയാണോയെന്ന് പരിശോധിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനുള്ളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ കമ്മിറ്റിയെ വച്ച് പഠിക്കാന്‍ ശ്രമിക്കാതെ പൊലീസിന് കൈമാറും. പരാതി ശരിയാണോ തെറ്റാണോയെന്ന് പൊലീസാണ് പരിശോധിക്കേണ്ടത്. അത്തരക്കാരായ ഒരാളെയും പാര്‍ട്ടിയില്‍ വച്ച്പൊറുപ്പിക്കില്ല. സ്ത്രീധനമരണത്തിനും പെണ്‍കുട്ടികളുടെ ആത്മഹത്യകള്‍ക്കും എതിരെ മകള്‍ക്കൊപ്പം എന്ന കാമ്പയില്‍ നടത്തിയ ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും അദ്ദേഹം കൂട്ടിചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂര്‍ രാഗം തിയേറ്റര്‍ നടത്തിപ്പുക്കാരനെ ആക്രമിച്ച കേസ്: രണ്ടുപേര്‍ കൂടി പിടിയില്‍

കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസനും ആലപ്പുഴയില്‍ നിന്നാണ് പിടിയിലായത്.

Published

on

തൃശൂര്‍: രാഗം തിയേറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൂടി പൊലീസിന്റെ വലയിലായി. കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസനും ആലപ്പുഴയില്‍ നിന്നാണ് പിടിയിലായത്. ഇവര്‍ക്ക് കൊട്ടേഷന്‍ നല്‍കിയ സിജോ കഴിഞ്ഞ ദിവസം തന്നെ പിടിയിലായിരുന്നു.

സുനിലിന്റെ ഡ്രൈവറെ ഇടംകൈ കൊണ്ട് വെട്ടിയത് ആദിത്യനാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. തൃശൂര്‍ സ്വദേശിയായ സിജോയുടെ നേതൃത്വത്തില്‍ തന്നെയാണ് കൊട്ടേഷന്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒരു വര്‍ഷം മുന്‍പ് തിയേറ്ററില്‍ എത്തി സുനിലിനെ ഭീഷണിപ്പെടുത്തിയ കേസിലും സിജോ പ്രതിയായിരുന്നു. സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് ഈ ആക്രമണത്തിന് വഴിവെച്ചതെന്നാണു വിവരം.

സംഭവവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സുനിലിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ചുറ്റിക വാങ്ങിയ തൃശൂര്‍ കുറുപ്പം റോഡിലെ കടയും പൊലീസ് കണ്ടെത്തി.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു വെളപ്പായയിലെ സുനിലിന്റെ വീട്ടിന് മുന്നില്‍ ആക്രമണം നടക്കുന്നത്. കാറിലെത്തി ഗേറ്റ് തുറക്കാനിറങ്ങിയതാണ് ആദ്യം ഡ്രൈവര്‍ ആക്രമിക്കപ്പെടാനുള്ള കാരണം. തുടര്‍ന്ന് സുനിലിനെയും മൂന്ന് അംഗ സംഘവും വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെട്ടിയ ശേഷം തീ കൊളുത്തിക്കൊല്ലാനായിരുന്നു ശ്രമമെന്നതാണ് സുനിലിന്റെ മൊഴി.

Continue Reading

kerala

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് നാളെ തുടക്കം: ആദ്യ മത്സരത്തില്‍ ഒഡീഷയ്‌ക്കെതിരെ കേരളം

ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ നേതൃത്വത്തിലാണ് ഈ തവണ കരുത്തുറ്റ ബന്ധിപ്പിച്ച ടീമുമായി കേരളം രംഗത്തെത്തുന്നത്.

Published

on

തിരുവനന്തപുരം: ആഭ്യന്തര ക്രിക്കറ്റിലെ പ്രമുഖ ടി20 ടൂര്‍ണമെന്റ് ആയ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് നാളെ തുടക്കമാവുന്നു. ആദ്യ മത്സരത്തില്‍ ഒഡീഷയാണ് കേരളത്തിന്റെ എതിരാളി. ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ നേതൃത്വത്തിലാണ് ഈ തവണ കരുത്തുറ്റ ബന്ധിപ്പിച്ച ടീമുമായി കേരളം രംഗത്തെത്തുന്നത്.

യുവത്വവും പരിചയസമ്പത്തും ഒരുമിച്ചുള്ള ടീമില്‍ കെഎസിഎല്ലില്‍ മികവ് തെളിയിച്ച താരങ്ങള്‍ക്കും അവസരം ലഭിച്ചിട്ടുണ്ട്. സഞ്ജുവിന്റെ സഹോദരനും കെഎസിഎല്‍ ടീം കോച്ചി ബ്ലൂ ടൈഗേഴ്‌സ് നായകനുമായ സാലി വി. സാംസണും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേരളത്തിനുവേണ്ടി സഹോദരങ്ങള്‍ ഒന്നിച്ചിറങ്ങുന്ന അപൂര്‍വ നിമിഷവുമാകും ഇത്.

വൈസ് ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാനൊപ്പം സല്‍മാന്‍ നിസാര്‍, മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ്, രോഹന്‍ കുന്നുമ്മല്‍ എന്നിവരുടെ സാന്നിദ്ധ്യത്തോടെ ശക്തമായ ബാറ്റിംഗ് നിരയാണ് കേരളത്തിനുള്ളത്. ഓള്‍റൗണ്ടര്‍ വിഭാഗത്തില്‍ അഖില്‍ സ്‌കറിയ, ഷറഫുദ്ദീന്‍, അങ്കിത് ശര്‍മ്മ എന്നിവര്‍ ടീമിന് ബഹുമുഖ കരുത്തേകും.

ബൗളിങ് നിരയില്‍ നിധീഷ്, കെ.എം ആസിഫ്, വിഘ്‌നേഷ് പുത്തൂര്‍ എന്നിവരെ കൂടാതെ കെഎസിഎല്ലില്‍ മികവു തെളിയിച്ച സിബിന്‍ ഗിരീഷ്, കൃഷ്ണദേവന്‍, അബ്ദുല്‍ ബാസിദ് എന്നിവരും ടീമിലുണ്ട്.

വലിയ പ്രതീക്ഷകളോടെയാണ് കേരളം ഇത്തവണ മുഷ്താഖ് അലി ട്രോഫിയില്‍ തുടക്കം കുറിക്കുന്നത്.

Continue Reading

kerala

അടൂരില്‍ ലൈവ് ലൊക്കേഷനും കോള്‍ റെക്കോര്‍ഡും ചോര്‍ത്തി തട്ടിപ്പ്; പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പ്രതാപ്ഗഢ് ജില്ല പൊലീസ് സൂപ്രണ്ടിന്റെ കോള്‍ സര്‍വെലന്‍സ് ഓഫീസറായ പ്രവീണ്‍ കുമാറിനെയാണ് കേരള പൊലീസ് ഉത്തര്‍പ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

Published

on

പത്തനംതിട്ട: അടൂരില്‍ ലൈവ് ലൊക്കേഷന്‍, കോള്‍ റെക്കോര്‍ഡ് എന്നിവ ചോര്‍ത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയത് ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പ്രതാപ്ഗഢ് ജില്ല പൊലീസ് സൂപ്രണ്ടിന്റെ കോള്‍ സര്‍വെലന്‍സ് ഓഫീസറായ പ്രവീണ്‍ കുമാറിനെയാണ് കേരള പൊലീസ് ഉത്തര്‍പ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

കേസില്‍ നേരത്തെ ഒന്നാം പ്രതിയായ അടൂര്‍ സ്വദേശി ജോയല്‍ വി ജോസിനെയും, സഹായിയായി പ്രവര്‍ത്തിച്ച ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിനി ഹിരാല്‍ ബെന്‍ അനൂജ് പട്ടേല്‍ (37) നെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരോടൊപ്പം പ്രവര്‍ത്തിച്ച് തട്ടിപ്പിന് പിന്നിലെ മുഖ്യ സൂത്രധാരനാണ് പ്രവീണ്‍ കുമാര്‍ എന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.

കോള്‍ ടാപ്പിങ്ങും ലൈവ് ലൊക്കേഷന്‍ ട്രാക്കിംഗും നടത്താനും ഉപയോഗിക്കുന്ന പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തുകയായിരുന്നു പ്രതി. ഹാക്കറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച പ്രവീണ്‍ കുമാര്‍ നല്‍കിയ രഹസ്യ വിവരങ്ങളാണ് തട്ടിപ്പിന് വഴിവച്ചതെന്നാണ് കണ്ടെത്തല്‍.

രാജ്യത്ത് മറ്റിടങ്ങളിലും സമാന രീതിയില്‍ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ കൈവശം വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറേണ്ട സാഹചര്യമുണ്ടാകും.

Continue Reading

Trending