തിരുവനന്തപുരം: ഓണദിവസങ്ങള്‍ കടന്നുപോയതിനാല്‍ അടുത്ത 14 ദിവസം സംസ്ഥാനത്ത് രൂക്ഷമായ രോഗബാധക്ക് സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി. അതീവ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യണം. ഓണം ക്ലസ്റ്റര്‍ തന്നെ രൂപംകൊള്ളാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ സംവിധാനങ്ങളും വ്യക്തികളും അടുത്ത രണ്ടാഴ്ച അതീവ ജാഗ്രത പുലര്‍ത്തണം. കോവിഡ് വ്യാപനം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മറ്റുള്ളവരിലേക്ക് എത്താതിരിക്കാനുള്ള പരിശ്രമം എല്ലാവരും നടത്തണം. വയോജനങ്ങളുമായി എല്ലാവരും സമ്പര്‍ക്കം പുലര്‍ത്തിയ ദിനങ്ങളാണ് കടന്നുപോയത്. വയോജനങ്ങള്‍ക്ക് രോഗബാധയുണ്ടായാല്‍ മരണനിരക്ക് ഉയരും. അടുത്ത 14 ദിവസം അതീവ ജാഗ്രതപുലര്‍ത്തി രോഗവ്യാപനം തടയാനുള്ള ശ്രമം എല്ലാവരും നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.