തിരുവനന്തപുരം: അശ്ലീല ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നു മന്ത്രിസ്ഥാനം രാജിവെച്ച എന്‍.സിപി നേതാവ് എ.കെ ശശീന്ദ്രനെതിരെ മാധ്യമ പ്രവര്‍ത്തകയുടെ പരാതി. തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് യുവതി പരാതി നല്‍കിയത്. നിരന്തരം ശല്യം ചെയ്തു, ഫോണില്‍ വിളിച്ച് അശ്ലീല സംഭാഷണം നടത്തി തുടങ്ങിയവയാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. യുവതിയുടെ മൊഴി കോടതി രേഖപ്പെടുത്തി. നേരത്തെ യുവതിയെ പ്രതിയാക്കി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസും നല്‍കി. ചാനല്‍ സി.ഇ.ഒ ആര്‍.അജിത് കുമാര്‍ അടക്കം അഞ്ചു പേരെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു.