kerala

മേശ തുടയ്ക്കുമ്പോള്‍ വെള്ളം വീണെന്ന് പരാതി; ഡിവൈഎഫ്‌ഐ നേതാക്കളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം

By webdesk17

March 11, 2025

ആലപ്പുഴ ചേര്‍ത്തലയിലെ ഹോട്ടലില്‍ ഡിവൈഎഫ്‌ഐ നേതാക്കളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ്, സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ മകന്‍ എന്നിവരാണ് ജീവനക്കാരുമായി ഏറ്റുമുട്ടിയത്.

മേശ തുടയ്ക്കുന്നതിനിടെ വെള്ളം വീണെന്ന് പറഞ്ഞ് ആദ്യം മുന്‍ ലോക്കല്‍ സെക്രട്ടറി ഹോട്ടല്‍ ജോലിക്കാരനെ തല്ലുകയായിരുന്നു. ഇതിനു പിന്നാലെ ജീവനക്കാര്‍ ഒന്നിച്ച് ചേര്‍ന്ന് നേതാക്കളെയും മര്‍ദ്ദിച്ചു. എന്നാല്‍ സംഭവം പറഞ്ഞ് തീര്‍ത്തതിനാല്‍ പൊലീസ് കേസെടുത്തില്ല.