kerala
ശബരിമലയിലെ തിരക്ക്: അവധി ദിനത്തിൽ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി
വാഹനങ്ങള്‍ തടയുമ്പോള്‍ ഭക്തര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നു കോടതി നിർദേശിച്ചു
അവധി ദിനത്തില്‍ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി. കുടുങ്ങിക്കിടക്കുന്ന ശബരിമല ഭക്തര്‍ക്ക് അടിയന്തര സൗകര്യങ്ങളൊരുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കോട്ടയം, പാല, പൊന്‍കുന്നം, വൈക്കം തുടങ്ങിയ സ്ഥലങ്ങളില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ തടഞ്ഞുവെച്ചിരിക്കുന്നതിലാണ് ഹൈക്കോടതി ഇടപെട്ടത്.
പാലാ, പൊന്‍കുന്നം, ഏറ്റുമാനൂര്‍, വൈക്കം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണു ഭക്തരുടെ വാഹനങ്ങള്‍ തടയുന്നത്. ഇത് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. വാഹനങ്ങള്‍ തടയുമ്പോള്‍ ഭക്തര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നു കോടതി നിർദേശിച്ചു.
തടഞ്ഞുവച്ച ഭക്തർക്കു അടിയന്തരമായി സൗകര്യം ഒരുക്കണമെന്നും യാതൊരു ബുക്കിങ്ങും ഇല്ലാതെ എത്തുന്നവരെ കടത്തിവിടുന്ന കാര്യത്തിൽ കർശന നിയന്ത്രണങ്ങൾ വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
kerala
സഹോദരിയോട് മോശമായി സംസാരിച്ചു; തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു
അയല്‍വാസിയായ രോഹിത്ത് ആണ് കുത്തിയത് ,സംഭവ ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെട്ടു.
തൃശൂര്‍ പറപ്പൂക്കരയില്‍ യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പറപ്പൂക്കര ഉന്നതിയിലെ പാണ്ടിയത്ത് വീട്ടില്‍ മദനന്റെ മകന്‍ അഖില്‍ (28 ) ആണ് മരിച്ചത്. അയല്‍വാസിയായ രോഹിത്ത് ആണ് കുത്തിയത് ,സംഭവ ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെട്ടു.
ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. രോഹിത്തിന്റെ സഹോദരിയോട് അഖില്‍ മോശമായി സംസാരിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
kerala
ലൈംഗികാതിക്രമ കേസ്; മുന്‍കൂര്‍ ജാമ്യം തേടി പി.ടി കുഞ്ഞുമുഹമ്മദ്
കുഞ്ഞുമുഹമ്മദിനെ ഇപ്പോള്‍ ചോദ്യം ചെയ്യുന്നതും അറസ്റ്റ് ചെയ്യുന്നതും മേളയുടെ ശോഭ കെടുത്തുമെന്നുമുള്ള വിലയിരുത്തലില്‍ മുഖ്യമ ന്ത്രിയുടെ ഓഫിസ് പൊലീസിന് നിര്‍ദേശം നല്‍കിയതായാണ് വിവരം.
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ചലച്ചിത്ര സംവിധായകനും മുന്‍ എംഎല്‍എയുമായ പി.ടി കുഞ്ഞുമുഹമ്മദ് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാ മ്യാപേക്ഷ നല്‍കി. ഹര്‍ജി സ്വീകരിച്ച കോടതി വിഷയത്തില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. വനിതാ ചലച്ചിത്ര പ്രവര്‍ത്തകയാണ് കുഞ്ഞുമുഹമ്മദിനെതിരെ പ രാതി നല്‍കിയത്. അതേസമയം, പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് അടുത്തയാഴ്ചത്തേക്ക് നീട്ടിയിട്ടുണ്ട്. ഇടതു സഹയാത്രികനായ കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാന്‍ പൊലീസ് ഒളിച്ചുകളിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. രാജ്യാന്തര ചലച്ചിത്രമേള നട ക്കുന്നതിനാല്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ കുഞ്ഞുമുഹമ്മദിനെ ഇപ്പോള്‍ ചോദ്യം ചെയ്യുന്നതും അറസ്റ്റ് ചെയ്യുന്നതും മേളയുടെ ശോഭ കെടുത്തുമെന്നുമുള്ള വിലയിരുത്തലില്‍ മുഖ്യമ ന്ത്രിയുടെ ഓഫിസ് പൊലീസിന് നിര്‍ദേശം നല്‍കിയതായാണ് വിവരം. ചലച്ചിത്രമേളയ്ക്ക് ശേഷമേ ചോദ്യം ചെയ്യലുണ്ടാകൂ.
നവംബര്‍ ആറിന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്ന ത്. ഐഎഫ്എഫ്‌കെയിലേക്ക് സിനിമ തെരഞ്ഞെടുക്കുന്ന ജൂറി അംഗങ്ങളായിരുന്നു ഇരുവരും. സ്‌ക്രീനിങ്ങിന് ശേഷം ഹോട്ടലിലെത്തിയപ്പോള്‍ കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. നവംബര്‍ 27ന് സംവിധായിക മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും ഡിസംബര്‍ രണ്ടിനാണ് പൊലീസിന് കൈ മാറിയത്. എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തത് ഡിസംബര്‍ എട്ടിനും, തെരഞ്ഞെടുപ്പ് തിരക്കുകള്‍ കാരണമാണ് നടപടി വൈകിയതെന്നായിരുന്നു പൊലീസിന്റെ വിചിത്ര വാദം. ഭാരതീയ ന്യായസംഹിതയിലെ 74, 75 (1) വകുപ്പുകളാണ് പി.ടി കു ഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്. സംഭവദിവസം ഇരുവരും ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്ത മാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
kerala
കേരളത്തില്‍ ആര് ജനവിധി നേടും? വോട്ടെണ്ണല്‍ ഉടന്‍; അന്തിമഫലം 11 മണിയോടെ
രാവിലെ എട്ടുമണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. 11 മണിയോടെ അന്തിമഫലം പുറത്തു വരുമെന്നാണ് കരുതുന്നത്.
തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധി ഇന്നറിയാം. രാവിലെ എട്ടുമണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. 11 മണിയോടെ അന്തിമഫലം പുറത്തു വരുമെന്നാണ് കരുതുന്നത്. ഒരു മാസത്തിലേറെ നീണ്ട രാഷ്ട്രീയ പോരാട്ടത്തിനൊടുവിലാണ് രണ്ട് ഘട്ടങ്ങളിലായി സംസ്ഥാനം വിധിയെഴുതിയത്. ശബരിമല സ്വര്‍ണക്കൊള്ളയും സര്‍ക്കാരിന്റെ ഭരണ പരാജയവും പ്രധാന ചര്‍ച്ചയായ തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രചരണമാണ് യു.ഡി.എഫ് നേത്യത്വത്തില്‍ നടന്നത്.
244 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളില്‍ വെച്ച് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തലങ്ങളില്‍ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. 14 ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നത് അതത് ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ കലക്ടറേറ്റുകളിലാണ്. ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വരണാധികാരികളുടെ ടേബിളില്‍ എണ്ണും
-
Sports2 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
india3 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
india2 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
-
kerala11 hours agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india1 day agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
-
kerala3 days agoവ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തു; സിപിഎം സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ്
