Connect with us

kerala

സര്‍ക്കാര്‍ വേട്ടയാടലിനെതിരേ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

പിണറായി വിജയനെ വിമര്‍ശിച്ചതിന് പ്രതിപക്ഷനേതാവ് വിഡി സതീശനെയും കെപിസിസി പ്രസിഡന്റ് കെ സുധാകരനെയും മാധ്യമങ്ങളെയും കള്ളക്കേസില്‍ കുടുക്കാന്‍ സര്‍ക്കാരും സിപിഎമ്മും സര്‍വശക്തിയും സന്നാഹവും ഉപയോഗിച്ച് ആഞ്ഞുശ്രമിക്കുകയാണ്

Published

on

എതിര്‍ശബ്ദങ്ങളെ വേട്ടയാടുന്ന പിണറായി സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും കിരാതമായ ഫാസിസ്റ്റ് നടപടികള്‍ക്കെതിരേ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭങ്ങളിലേക്കു കടക്കുകയാണെന്ന് സംഘടനാചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍.

പിണറായി വിജയനെ വിമര്‍ശിച്ചതിന് പ്രതിപക്ഷനേതാവ് വിഡി സതീശനെയും കെപിസിസി പ്രസിഡന്റ് കെ സുധാകരനെയും മാധ്യമങ്ങളെയും കള്ളക്കേസില്‍ കുടുക്കാന്‍ സര്‍ക്കാരും സിപിഎമ്മും സര്‍വശക്തിയും സന്നാഹവും ഉപയോഗിച്ച് ആഞ്ഞുശ്രമിക്കുകയാണ്. കെപിസിസി പ്രസിഡന്റിനെ പീഡനക്കേസില്‍ കുടുക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി നേരിട്ടിറങ്ങിയത് കണ്ട് ജനങ്ങള്‍ മൂക്കത്ത് വിരല്‍വച്ചു. നിരപരാധികളെ വേട്ടയാടുന്നതില്‍ ഇപ്പോള്‍ ബിജെപിപോലും സിപിഎമ്മിനെ നമിക്കുകയാണ്.

മാധ്യമങ്ങള്‍ ഇതുപോലെ വേട്ടയാടപ്പെട്ട മറ്റൊരു കാലഘട്ടം കേരളത്തിലുണ്ടായിട്ടില്ല. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നവരും വാര്‍ത്ത അവതരിപ്പിക്കുന്നവരുമൊക്കെ ഇപ്പോള്‍ പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങുകയാണ്. വാര്‍ത്തയുടെ സ്രോതസ് അറിയാന്‍ അവരെ ഭീഷണിപ്പെടുത്തുന്നു. പിണറായിക്കെതിരേ ആരും ഒന്നും ശബ്ദിക്കാന്‍ പാടില്ല എന്ന തിട്ടൂരം പോലീസ് അച്ചട്ടായി നടപ്പാക്കുകയാണ്. സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിനെതിരേ ജനാധിപത്യ കേരളത്തിന്റെ പ്രതിഷേധം ആളിക്കത്തുമെന്ന് ടിയു രാധാകൃഷ്ണന്‍ അറിയിച്ചു.

എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുന്ന ഫാസിസ്റ്റ് നടപടികള്‍ക്കെതിരയേുള്ള ജനകീയ പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായി ജൂണ്‍ 30ന് മണ്ഡലം ആസ്ഥാനങ്ങളില്‍ വമ്പിച്ച പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിക്കും. ജൂലൈ 4ന് രാവിലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലാ പോലീസ് ആസ്ഥാനങ്ങളിലേക്ക് പങ്കെടുക്കുന്ന വമ്പിച്ച ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും. ഓരോ ജില്ലയിലും അയ്യായിരം പേര്‍ വീതം പങ്കെടുക്കും.താഴെത്തട്ടില്‍നിന്ന് പ്രക്ഷോഭങ്ങള്‍ക്കു തുടക്കമിട്ടശേഷം പിന്നീട് സംസ്ഥാനതല പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ടിയു രാധാകൃഷ്ണന്‍ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം; സംസ്ഥാനത്ത് 75.38% പോളിംഗ്

ജില്ലകള്‍ക്കിടയില്‍ വയനാട് ആണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഉയര്‍ന്ന പങ്കാളിത്തത്തോടെ സമാപിച്ചു. ആകെ 75.38 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളില്‍ വോട്ടെടുപ്പ് നടന്നു.

വോട്ടെടുപ്പിനിടെ പ്രമുഖമായ അക്രമസംഭവങ്ങളോ പ്രതിസന്ധികളോ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കഴിഞ്ഞ തെരഞ്ഞടുപ്പിനെ അപേക്ഷിച്ച് ഇത്തവണ പോളിംഗ് ശതമാനം കുറവാണ്. കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ നഗര വാര്‍ഡുകളില്‍ പ്രതീക്ഷിച്ചത്ര വോട്ടര്‍മാര്‍ എത്തിച്ചേരാനില്ല.

ജില്ലകള്‍ക്കിടയില്‍ വയനാട് ആണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കുറഞ്ഞ വോട്ടിംഗ് നടന്നത്.

 

Continue Reading

kerala

മണ്ണഞ്ചേരിയിലെ റീ പോളിംഗ് പൂർത്തിയായി: 71.68 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി

ഇതില്‍ 368 പുരുഷന്മാരുടെയും 404 സ്ത്രീകളുടെയും വോട്ടുകളാണ്.

Published

on

മണ്ണഞ്ചേരി: മണ്ണഞ്ചേരി പഞ്ചായത്തിലെ മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂള്‍ ഒന്നാം നമ്പര്‍ ബൂത്തില്‍ നടന്ന റീ പോളിംഗ് പൂര്‍ത്തിയായി. ആകെ 1077 വോട്ടര്‍മാരില്‍ 772 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ 368 പുരുഷന്മാരുടെയും 404 സ്ത്രീകളുടെയും വോട്ടുകളാണ്.

ഡിസംബര്‍ 9-ന് നടന്ന വോട്ടെടുപ്പില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് ക്രമദോഷം ഉണ്ടായതായി വരണാധികാരിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കമ്മീഷന്‍ അന്നത്തെ പോളിംഗ് അസാധുവാക്കി റീ പോളിംഗ് നിര്‍ദ്ദേശിക്കുകയായിരുന്നു.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആറാം നിയോജകമണ്ഡലത്തിന്റെയും ബി.34 ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അഞ്ചാം നിയോജകമണ്ഡലത്തിന്റെയും പരിധിയില്‍പ്പെടുന്ന ജി.19 മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ അമ്പലക്കടവ് വാര്‍ഡിലാണ് ബൂത്ത് സ്ഥിതിചെയ്യുന്നത്.

 

Continue Reading

kerala

ഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി

വടക്കാഞ്ചേരി നഗരസഭയില്‍ കള്ളവോട്ട് ശ്രമത്തിനിടെ മങ്കര തരു പീടികയില്‍ നിന്നുള്ള അന്‍വര്‍ (42) പിടിയിലായി.

Published

on

വടക്കാഞ്ചേരി: ലോകല്‍ ബോഡി തിരഞ്ഞെടുപ്പിനിടെ ഇരട്ടവോട്ട് ചെയ്യാന്‍ ശ്രമിച്ച രണ്ട് പേരെ പൊലീസ് പിടികൂടി. വടക്കാഞ്ചേരി നഗരസഭയില്‍ കള്ളവോട്ട് ശ്രമത്തിനിടെ മങ്കര തരു പീടികയില്‍ നിന്നുള്ള അന്‍വര്‍ (42) പിടിയിലായി. മങ്കര സ്വദേശിയായ ഇയാളുടെ പേര് കുളപ്പുള്ളിയിലെ വോട്ടര്‍ പട്ടികയിലും നിലനിന്നിരുന്നു. കുളപ്പുള്ളിയില്‍ ഇതിനകം വോട്ട് ചെയ്ത ശേഷം വീണ്ടും വോട്ടെടുപ്പ് ബൂത്തില്‍ എത്തിച്ചതോടെ കൈയിലെ മഷിയടയാളം ശ്രദ്ധയില്‍പ്പെട്ടതോടെ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. പ്രിസൈഡിങ് ഓഫീസറുടെ പരാതിയെ തുടര്‍ന്ന് ഇയാളെ പൊലീസ് കരുതല്‍ തടങ്കലില്‍ എടുത്തു.

മലപ്പുറത്തും സമാനമായ സംഭവമാണ് നടന്നത്. പുളിക്കല്‍ പഞ്ചായത്തിലെ 10-ാം വാര്‍ഡ്, കലങ്ങോടില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച റിന്റു അജയ് പിടിയിലായി. കൊടിയത്തൂരിലും പുളിക്കലിലും വോട്ടര്‍ പട്ടികയിലുണ്ടായിരുന്ന ഇവര്‍ ഇരട്ടവോട്ട് ശ്രമിച്ചതോടെ പൊലീസ് ഇടപെട്ടു. യുവതിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

 

Continue Reading

Trending