ബെംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. എട്ട് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഢി 10205 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.

ബി.ജെ.പി എം.എല്‍.എ ആയിരുന്ന ബി.എന്‍ വിജയകുമാറിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വിജയകുമാറിന്റെ സഹോദരന്‍ ബി.എന്‍ പ്രഹ്ലാദനാണ് ബി.ജെ.പി സ്ഥാനാര്‍ഥി. ആകെ 19 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.