കോണ്‍ഗ്രസ് എംഎല്‍എമാരെ ഇന്ന് ഉച്ചയ്ക്ക് മുമ്പ് നിയമസഭയില്‍ എത്തിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് അറിയിച്ചു. എംഎല്‍എമാരെ ബിജെപിയുടെ പ്രലോഭനത്തില്‍ നിന്നും രക്ഷപ്പെടുത്താനായി കോണ്‍ഗ്രസ് ആദ്യം കേരളത്തിലേക്ക് കൊണ്ടുവരുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ എംഎല്‍എമാരെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ചാര്‍ട്ടേഡ് വിമാനത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നിഷേധിച്ചു.

ഇതോടെ പേണ്ടിച്ചേരിയിലേക്കെന്ന് പറഞ്ഞ് കുമാരസ്വാമി അടക്കമുള്ള എംഎല്‍എമാര്‍ ഹൈദ്രാബാദിലേക്ക് പോകുകയായിരുന്നു. എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി എല്ലാ എംഎല്‍എമാരുടെയും മോബൈല്‍ നമ്പറുമായി ബന്ധിപ്പിച്ച് കൊണ്ട് കോണ്‍ഗ്രസ് മോബൈല്‍ അപ്ലിക്കേഷനിറക്കി. ഇതിലൂടെ എംഎല്‍എമാര്‍ക്കു വരുന്ന ഏതൊരു മെസേജും കോളും ട്രാപ്പ് ചെയ്യും. ആനന്ദ് സിംഗ് ഒഴികേയുള്ള എല്ലാ എംഎല്‍എമാരും തങ്ങളുടെ കൂടെയുണ്ടെന്നാണ് കോണ്‍ഗ്രസ് വാദം.