ജയ്പൂര്‍:രാജസ്ഥാന്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. കോണ്‍ഗ്രസ് 1030 സീറ്റുകള്‍ വിജയിച്ചപ്പോള്‍ ബിജെപി 950 ഇടത്താണ് വിജയിച്ചത്. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.

20 ജില്ലകളില്‍ 90 നഗരസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 1030 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുമ്പോള്‍ 670 സീറ്റുകളില്‍ വിജയിച്ച് സ്വതന്ത്രര്‍ പലയിടങ്ങളിലും നിര്‍ണായക ശക്തിയായി. അജ്മീര്‍, ബീക്കാനിര്‍, പ്രതാപ്ഗഡ്, ജയ്‌സാല്‍മര്‍ തുടങ്ങി 20 ജില്ലകളിലെ വിവിധ നഗരസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.