india

‘ഗാന്ധിജിയെ പോലെ നിങ്ങൾ ജനഹൃദയങ്ങളിലേക്ക് നടന്നു’ ; രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് കമൽ ഹാസൻ

By webdesk15

May 14, 2023

കർണ്ണാടകയിലെ കോൺഗ്രസിന്റെ ഗംഭീര വിജയത്തിൽ രാഹുൽഗാന്ധിയെ അഭിനന്ദിച്ച് നടനും മക്കൾ നീതി മയ്യം പാർട്ടി അധ്യക്ഷനുമായ കമൽ ഹാസൻ.

ഗാന്ധിജിയെപ്പോലെ, നിങ്ങൾ ജനഹൃദയങ്ങളിലേക്ക് നിങ്ങളുടെ വഴിയിലൂടെ നടന്നു, അദ്ദേഹം ചെയ്തതുപോലെ, നിങ്ങളുടെ സൗമ്യമായ വഴിയിലൂടെ നിങ്ങൾ അധികാരകേന്ദ്രങ്ങളെ സ്‌നേഹത്തോടെയും വിനയത്തോടെയും വിറപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ചു. നിങ്ങളുടെ വിശ്വസനീയവും സ്വീകാര്യവുമായ സമീപനം ജനങ്ങൾക്ക് ശുദ്ധവായു നൽകി.രാഹുൽ ഗാന്ധിജി, ഈ സുപ്രധാന വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! കമൽഹാസൻ  തന്റെ ഫേസ്ബുക് പേജിൽ കുറിച്ച്.

ഭിന്നിപ്പിനെ തള്ളിക്കളഞ്ഞുകൊണ്ട് കർണാടകയിലെ ജനങ്ങളെ നിങ്ങൾ വിശ്വസിച്ചു, അവർ നിങ്ങളിൽ വിശ്വാസമർപ്പിച്ച് ഐക്യത്തോടെ പ്രതികരിച്ചു. വിജയത്തിന് മാത്രമല്ല, വിജയത്തിന്റെ രീതിക്കും അഭിനന്ദനങ്ങൾ! അദ്ദേഹം കുറിച്ചു.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ഡൽഹിയിൽ വച്ച് കമൽഹാസനും പങ്കെടുത്തിരുന്നു