Connect with us

kerala

പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി

സഹപ്രവര്‍ത്തകര്‍ക്കൊപ്പം മാമലശ്ശേരിയിലെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയതായിരുന്നു ഉല്ലാസ്.

Published

on

പിറവം: പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. ഹോളി ഫാമിലി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സ വിഭാഗം സീനിയര്‍ ഡോക്ടര്‍ ഉല്ലാസ് ആര്‍ മുല്ലമല (42) ആണ് മരിച്ചത്. മാമലശ്ശേരി പയ്യാറ്റില്‍ കടവില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു.

സഹപ്രവര്‍ത്തകര്‍ക്കൊപ്പം മാമലശ്ശേരിയിലെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയതായിരുന്നു ഉല്ലാസ്. വൈകിട്ട് ആറുമണിയോടെ പുഴയോരത്തെത്തി കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് അഗ്‌നിരക്ഷാ സേന എത്തി തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending