Connect with us

india

‘ഗാന്ധിജിയെ പോലെ നിങ്ങൾ ജനഹൃദയങ്ങളിലേക്ക് നടന്നു’ ; രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് കമൽ ഹാസൻ

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ഡൽഹിയിൽ വച്ച് കമൽഹാസനും പങ്കെടുത്തിരുന്നു

Published

on

കർണ്ണാടകയിലെ കോൺഗ്രസിന്റെ ഗംഭീര വിജയത്തിൽ രാഹുൽഗാന്ധിയെ അഭിനന്ദിച്ച് നടനും മക്കൾ നീതി മയ്യം പാർട്ടി അധ്യക്ഷനുമായ കമൽ ഹാസൻ.

ഗാന്ധിജിയെപ്പോലെ, നിങ്ങൾ ജനഹൃദയങ്ങളിലേക്ക് നിങ്ങളുടെ വഴിയിലൂടെ നടന്നു, അദ്ദേഹം ചെയ്തതുപോലെ, നിങ്ങളുടെ സൗമ്യമായ വഴിയിലൂടെ നിങ്ങൾ അധികാരകേന്ദ്രങ്ങളെ സ്‌നേഹത്തോടെയും വിനയത്തോടെയും വിറപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ചു. നിങ്ങളുടെ വിശ്വസനീയവും സ്വീകാര്യവുമായ സമീപനം ജനങ്ങൾക്ക് ശുദ്ധവായു നൽകി.രാഹുൽ ഗാന്ധിജി, ഈ സുപ്രധാന വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! കമൽഹാസൻ  തന്റെ ഫേസ്ബുക് പേജിൽ കുറിച്ച്.

ഭിന്നിപ്പിനെ തള്ളിക്കളഞ്ഞുകൊണ്ട് കർണാടകയിലെ ജനങ്ങളെ നിങ്ങൾ വിശ്വസിച്ചു, അവർ നിങ്ങളിൽ വിശ്വാസമർപ്പിച്ച് ഐക്യത്തോടെ പ്രതികരിച്ചു. വിജയത്തിന് മാത്രമല്ല, വിജയത്തിന്റെ രീതിക്കും അഭിനന്ദനങ്ങൾ! അദ്ദേഹം കുറിച്ചു.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ഡൽഹിയിൽ വച്ച് കമൽഹാസനും പങ്കെടുത്തിരുന്നു

india

ഡല്‍ഹി ലോക്‌സഭ പ്രചരണം; കെ.സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കേരള സംഘം

കെപിസിസി ഭാരവാഹികള്‍, പോഷക സംഘടനകളായ യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു, മഹിളാ കോണ്‍ഗ്രസ് എന്നിവരടങ്ങുന്നതാണ് കേരള സംഘം.

Published

on

കേരളത്തില്‍ നിന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ഡല്‍ഹിയിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. കെപിസിസി ഭാരവാഹികള്‍, പോഷക സംഘടനകളായ യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു, മഹിളാ കോണ്‍ഗ്രസ് എന്നിവരടങ്ങുന്നതാണ് കേരള സംഘം.

മേയ് 17നും 18നുമായി സംഘം ഡല്‍ഹിയിലെത്തും. ഏഴ് ലോക്‌സഭ മണ്ഡലങ്ങളാണ് ഡല്‍ഹിയിലുള്ളത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ആംആദ്മി പാര്‍ട്ടിയുമായുള്ള സീറ്റ് ധാരണയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് മൂന്നിടത്ത് മത്സരിക്കുന്നത്.മലയാളികള്‍ ധാരാളമുള്ള സ്ഥലമാണ് ഡല്‍ഹി. മേയ് 25ന് ഒറ്റഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ കനയ്യകുമാര്‍, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ ഉദിത് രാജ്, ചാന്ദ്‌നി ചൗക്കില്‍ ജയ്പ്രകാശ് അഗര്‍വാള്‍ എന്നിവരാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍. പ്രമുഖ നേതാക്കളോടൊപ്പമുള്ള റോഡ് ഷോ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിലും കേരള നേതാക്കള്‍ പങ്കെടുക്കും. ഇതിന് പുറമെ ഗൃഹസന്ദര്‍ശനം നടത്തി പരമാവധി മലയാളി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കും.

കൂടാതെ കുടുംബസംഗമം ഉള്‍പ്പെടെ വിളിച്ച് ചേര്‍ത്ത് ഇന്ത്യാ സഖ്യത്തിലെ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെത്തിയ കേരള സംഘം 23 വരെ പ്രചരണത്തിലുണ്ടാകും. തുടര്‍ന്ന് കേരളത്തിലേക്ക് മടങ്ങും.

Continue Reading

india

മാധ്യമങ്ങള്‍ നിഷ്പക്ഷരല്ല, അതാണ് വാര്‍ത്താസമ്മേളനം നടത്താത്തത്-മോദി

മോദി വാര്‍ത്താസമ്മേളനം നടത്താത്തത് ഭീരുത്വം കൊണ്ടാണെന്ന് പ്രതിപക്ഷം നിരന്തരം വിമര്‍ശനമുയര്‍ത്തുന്ന കാര്യമാണ്.

Published

on

വാര്‍ത്താസമ്മേളനം നടത്തില്ലെന്ന തന്റെ തീരുമാനത്തെ ന്യായീകരിച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും നിഷ്പക്ഷരല്ലന്നും അതുകൊണ്ടാണ് താന്‍ വാര്‍ത്താസമ്മേളനം നടത്താത്തതെന്നും മോദി പറഞ്ഞു.

പാര്‍ലമെന്റില്‍ മറുപടി നല്‍കാനുള്ള ഉത്തരവാദിത്വം എനിക്കുണ്ട്. ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരവരുടേതായ താല്‍പര്യങ്ങളാണുള്ളത്.മാധ്യമങ്ങള്‍ ഇന്ന് കക്ഷിതാല്‍പര്യം ഇല്ലാത്തവരല്ല. നിങ്ങളുടെ താല്‍പര്യങ്ങളെ കുറിച്ച് ഇന്ന് ജനങ്ങള്‍ക്ക് അറിയാം.മുന്‍കാലങ്ങളില്‍ മാധ്യമങ്ങള്‍ക്ക് മുഖമുണ്ടായിരുന്നില്ല.ആരാണ് എഴുതുന്നത്, എന്താണ് അവരുടെ ആദര്‍ശം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ആരും ചിന്തിക്കാറുപോലുമുണ്ടായിരുന്നില്ല. എന്നാല്‍, ഇന്ന് അങ്ങനെയല്ല കാര്യങ്ങള്‍- ആജ് തക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു.

മോദി വാര്‍ത്താസമ്മേളനം നടത്താത്തത് ഭീരുത്വം കൊണ്ടാണെന്ന് പ്രതിപക്ഷം നിരന്തരം വിമര്‍ശനമുയര്‍ത്തുന്ന കാര്യമാണ്. പ്രധാനമന്ത്രി പദത്തില്‍ 10 വര്‍ഷം പിന്നടുമ്പോഴുംവാര്‍ത്താസമ്മേളനം നടത്താന്‍ മോദി തയാറായിട്ടില്ല. 2019 മേയ് 17ന് മോദി ആദ്യമായി വാര്‍ത്താസമ്മേളനം നടത്തുമെന്ന്പ്രഖ്യാപനമുണ്ടായെങ്കിലും അന്ന് അമിത്ഷായോടെപ്പമാണ് അദ്ദേഹമെത്തിയത്.

Continue Reading

india

ഇന്ത്യന്‍ ടീമിലും കാവിവത്കരണം?; 2023 ലോകകപ്പിനിടെ പാകിസ്താനെതിരെ ഓറഞ്ച് ജേഴ്‌സിയില്‍ കളിപ്പിക്കാന്‍ ശ്രമം നടത്തി

ഇന്ത്യന്‍ ടീമിലും കാവിവത്കരണം?; 2023 ലോകകപ്പിനിടെ പാകിസ്താനെതിരെ ഓറഞ്ച് ജേഴ്‌സിയില്‍ കളിപ്പിക്കാന്‍ നീക്കം

Published

on

2023 ഏകദിന ലോകകപ്പിനിടെ ഇന്ത്യൻ ടീമിന്റെ ജേഴ്സി മാറ്റാൻ ശ്രമിച്ചെന്ന് വിവരം. പാകിസ്താനെതിരെ ഓറഞ്ച് ജേഴ്സിയിൽ കളിക്കാനായിരുന്നു നീക്കം. ടീമിൽ എതിർപ്പ് ഉയർന്നതോടെ നീക്കം ഉപേക്ഷിച്ചു. വിസ്‌ഡൻ മാസികയിലെ ലേഖനത്തിലാണ് വെളിപ്പെടുത്തൽ. ഓറഞ്ച് ജേഴ്സിയുടെ കിറ്റ് മത്സരത്തിന് രണ്ടുദിവസം മുന്നേ കൊണ്ടുവന്നിരുന്നു.

എന്നാൽ എതിർപ്പ് ഉയർന്നതോടെ തീരുമാനം മാറ്റുകയായിരുന്നു. ടീം അംഗങ്ങൾ ഇത് എതിർക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഇന്ത്യൻ ടീമിന്റെ പ്രാക്ടിസ് ജേഴ്സിയാക്കി മാറ്റിയതിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. ജയ് ഷാ ഇന്ത്യൻ ടീമിന്റെ കവിവത്കരണത്തിന് ശ്രമിക്കുന്നു എന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് വാർത്ത പുറത്ത് വന്നത്.

അതേസമയം ജൂണിൽ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ജേഴ്സി അവതരിപ്പിച്ച് അഡിഡാസ്.’വി’ ആകൃതിയിലുള്ള കഴുത്തും ഓറഞ്ച് നിറത്തിലുള്ള സ്ലീവ്സുമാണ് ജേഴ്സിയിലുള്ളത്. കഴുത്തിൽ ത്രിവർണ്ണ നിറത്തിലുള്ള സ്ട്രൈപ്പുകളുമുണ്ട്. ജേഴ്സിയുടെ മുന്നിലും പിന്നിലും നീല നിറമാണ്. സ്ലീവ്സിന് മുകളിൽ അഡിഡാസിന്റെ മുദ്രയായ മൂന്ന് വരകളുണ്ട്. മേയ്-7 മുതൽ സ്റ്റോറുകളിൽ നിന്നും ഓൺലൈനായും ജേഴ്സി വാങ്ങാമെന്ന് അഡിഡാസ് അറിയിച്ചു.

Continue Reading

Trending