Health
വരുന്ന 12 ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരും, പിന്നീട് ശമിക്കും’; ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ അടുത്ത 10 മുതല്‍ 12 വരെയുളള ദിവസങ്ങളില്‍ കൂടുമെന്നും അതിന് ശേഷം ശമിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗ നിരക്ക് വര്‍ധിക്കുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവിലെ കൊവിഡ് കേസുകള്‍ക്ക് കാരണമായ എക്‌സ് ബി ബി.1.16 എന്ന ഒമിക്രോണ്‍ ഉപവകഭേദത്തിന് വാക്‌സിന്‍ ഫലപ്രദമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
നിലവില്‍ ചില സ്ഥലങ്ങളില്‍ മാത്രമാണ് കൊവിഡ് കേസുകള്‍ ഉയരുന്നത്. അണുബാധ കൂടിയാലും ആശുപത്രി വാസത്തിന്റെ നിരക്ക് കുറവായിരിക്കും എന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 7,830 പുതിയ കൊവിഡ് കേസുകളാണ്. കഴിഞ്ഞ ഏഴ് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഫെബ്രുവരിയില്‍ രോഗവ്യാപന നിരക്ക് 21.6 ശതമാനം ആയിരുന്നു. എന്നാല്‍ മാര്‍ച്ചില്‍ അത് 35.8 ശതമാനമായി ഉയര്‍ന്നു.
കേരളം, കര്‍ണാടക, തമിഴ്‌നാട്, ഡല്‍ഹി, മഹാരാഷ്ട്ര, ഹിമാചല്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലാണ് കൊവിഡ് കേസുകള്‍ ഉയരുന്നതെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചിരുന്നു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ആശുപത്രികളില്‍ മോക്ഡ്രില്‍ നടത്തണമെന്ന് മന്‍സൂഖ് മാണ്ഡവ്യ നിര്‍ദേശിച്ചിരുന്നു. ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തുന്നതിനാണ് ഊന്നല്‍ നല്‍കേണ്ടതെന്നും പനി, ശ്വാസകോശ രോഗങ്ങള്‍ എന്നിവയുമായി എത്തുന്നവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു.
ഇതിന് പുറമെ കൊവിഡ് സ്ഥിരീകരിക്കുന്ന രോഗികളുടെ സാമ്പിളുകള്‍ ജനിതക ശ്രേണീകരണം നടത്തണമെന്നും കൊവിഡിനെ കുറിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്നും അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് ഇപ്പോള്‍ പടര്‍ന്നു പിടിക്കുന്നതെന്ന് നേരത്തെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.
Health
യൂറിക് ആസിഡ് കുറയ്ക്കാം; പ്രതിവിധിക്കായി സഹായകരമായ പ്രകൃതിദത്ത പാനീയങ്ങള്‍
യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോള്‍ അത് രക്തത്തില്‍ അടിഞ്ഞുകൂടി സന്ധിവാതം, കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. യൂറിക് ആസിഡ് നിയന്ത്രണത്തിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ലളിതമായ പാനീയങ്ങൾ
ശരീരത്തില്‍ പ്യൂരിന്‍ വിഘടിക്കുമ്പോഴാണ് യൂറിക് ആസിഡ് രൂപപ്പെടുന്നത്. സാധാരണയായി വൃക്കകള്‍ മൂത്രത്തിലൂടെ ഇത് പുറത്താക്കും. എന്നാല്‍ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോള്‍ അത് രക്തത്തില്‍ അടിഞ്ഞുകൂടി സന്ധിവാതം, കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ശരിയായ ഭക്ഷണരീതി, പ്രകൃതിദത്ത പാനീയങ്ങള്‍ എന്നിവ ഉപയോഗിച്ചാല്‍ മരുന്നില്ലാതെ തന്നെ യൂറിക് ആസിഡ് കുറയ്ക്കാന്‍ സാധിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത പാനീയങ്ങള്‍:
ചെറി ജ്യൂസ് – ചെറിയില്‍ ഉള്ള ആന്തോസയാനിന്‍ എന്ന സംയുക്തം ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണം ലഭ്യമാക്കി യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്നു. രക്തത്തില്‍ അടിഞ്ഞുകൂടുന്ന യൂറിക് ആസിഡ് മൂത്രത്തിലൂടെ പുറത്താക്കുന്നതിലും ഇത് ഗുണം ചെയ്യും.
ഇഞ്ചി ചായ – ഇഞ്ചിയിലെ ആന്റിഓക്‌സിഡന്റ്, ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ സന്ധിവേദനയും യൂറിക് ആസിഡിന്റെ അളവും കുറയ്ക്കാന്‍ സഹായിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ലെമണ്‍ ജ്യൂസ് – നാരങ്ങയിലെ വിറ്റാമിന്‍ സി, പൊട്ടാസ്യം സിട്രേറ്റ് എന്നിവ വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും യൂറിക് ആസിഡ് പുറന്തള്ളുന്നതിന് സഹായിക്കുകയും ചെയ്യുന്നു. പരീക്ഷണങ്ങളില്‍ ലെമണ്‍ വാട്ടര്‍ വൃക്കക്ക് കേടുപാടുകള്‍ വരുത്താതെ യൂറിക് ആസിഡ് കുറയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.
ഗ്രീന്‍ ടീ – പോളിഫെനോളുകള്‍ ധാരാളമുളള ഗ്രീന്‍ ടീ രക്തത്തിലെ സെറം യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുകയും ശരീരത്തിലെ ആന്റിഓക്‌സിഡന്റ് നില ഉയര്‍ത്തുകയും ചെയ്യുന്നു. യൂറിക് ആസിഡ് നിര്‍മ്മിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം കുറയ്ക്കുന്നുമുണ്ട്.
ആപ്പിള്‍ സിഡെര്‍ വിനിഗര്‍ (ACV) – യൂറിക് ആസിഡ് കുറയ്ക്കുന്നതിനായി വ്യാപകമായി ഉപയോഗിക്കുന്ന പ്രകൃതിദത്ത പാനീയം. അസറ്റിക് ആസിഡ് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുകയും രക്തത്തിലെ പിഎച്ച് നില നിലനിര്‍ത്തുകയും ചെയ്യുന്നതിനാല്‍ വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെടുകയും യൂറിക് ആസിഡ് പുറന്തള്ളല്‍ എളുപ്പമാകുകയും ചെയ്യും.
യൂറിക് ആസിഡ് നിയന്ത്രണത്തിനായി സമതുലിതമായ ഭക്ഷണം, ജലസേവനം, വ്യായാമം എന്നിവയും നിര്‍ണായകമാണെന്ന് വിദഗ്ധര്‍ ഓര്‍മ്മപ്പെടുത്തുന്നു.
Health
ഹൃദയം ആരോഗ്യകരമാക്കാന്‍ ദിനചര്യയില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാന ഭക്ഷണങ്ങളും പാനീയങ്ങളും
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ശരിയായ ഭക്ഷണക്രമവും ആരോഗ്യകരമായ പാനീയങ്ങളും നിര്‍ബന്ധമായി ജീവിതശൈലിയില്‍ ഉള്‍പ്പെടുത്തണം.
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് ഹൃദയം. ഹൃദയം ആരോഗ്യകരമായി പ്രവര്‍ത്തിക്കുന്നതിലാണ് ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനക്ഷമതയും ആശ്രയിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ശരിയായ ഭക്ഷണക്രമവും ആരോഗ്യകരമായ പാനീയങ്ങളും നിര്‍ബന്ധമായി ജീവിതശൈലിയില്‍ ഉള്‍പ്പെടുത്തണം.
ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ചില പ്രധാന പാനീയങ്ങളും ഭക്ഷണങ്ങളും ദിവസേന ഉപയോഗിക്കുന്നത് ഏറെ ഗുണകരമാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഏറെ സഹായിക്കുന്ന ഒരു പാനീയമാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടിയിലുള്‍പ്പെട്ടിരിക്കുന്ന ധാരാളം ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും നല്ല കൊളെസ്റ്ററോളിന്റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ഇതുവഴി ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാന്‍ ഗ്രീന്‍ ടിക്ക് കഴിവുണ്ട്. സ്ഥിരമായി ഗ്രീന്‍ ടീ കുടിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താനും ഹൃദയത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും സഹായകമാണ്
Health
നിങ്ങള്‍ വൈകി ഭക്ഷണം കഴിക്കുന്നവരാണോ?കരുതിയിരിക്കണം ഇക്കാര്യങ്ങള്‍
വൈകി ഭക്ഷണം കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍, രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് എന്നീ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു.
തിരക്കു പിടിച്ച ജീവിതം പലപ്പോഴും നമ്മുടെ ഭക്ഷണസമയം വൈകിപ്പിക്കാറുണ്ട്. ഇക്കാലത്ത് സമയത്തിന് ഭക്ഷണം കഴിക്കുന്നവര്‍ വിരളമാണ്. രാത്രി ഭക്ഷണം കഴിക്കുന്നവരുടെ കാര്യം അതിലും ശോകമാണ്. വൈകിയുള്ള ഭക്ഷണ ശീലം നമ്മുടെ ആരോഗ്യത്തിന് എത്ര അപകടകരമാണെന്ന് നമ്മള്‍ ചിന്തിക്കുന്നു പോലുമില്ല എന്നതാണ് വാസ്തവം.
ഇപ്പോഴിതാ, വൈകി ഭക്ഷണം കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍, രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് എന്നീ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു.
*വൈകുന്നേരങ്ങളില്‍ നമ്മുടെ മെറ്റബോളിസം മന്ദഗതിയിലാകുന്നുവെന്ന് ജോണ്‍സ് ഹോപ്കിന്‍സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഗവേഷണം വ്യക്തമാക്കുന്നുണ്ട്. രാത്രി വൈകി ധാരാളം ഭക്ഷണം കഴിക്കുന്നത് വയറുവീര്‍ക്കലിന് കാരണമാകും.
*വൈകുന്നേരങ്ങളില്‍ നമ്മുടെ മെറ്റബോളിസം മന്ദഗതിയിലാകുന്നുവെന്ന് ജോണ്‍സ് ഹോപ്കിന്‍സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഗവേഷണം വ്യക്തമാക്കുന്നുണ്ട്.
*വൈകി ഭക്ഷണം കഴിക്കുന്നത് ഉറക്കം തടസ്സപ്പെടുന്നതിന് കാരണമാകും. രാത്രി എട്ടിന് മുമ്പ് അത്താഴം കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ കാരണമാകും.
*അത്താഴം ഒരുപാട് വൈകുന്നത് ശരീരം ഗ്ലൂക്കോസിനെ പ്രൊസസ്സ് ചെയ്യുന്ന പ്രക്രിയയെ ബാധിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാന്‍ കാരണമാകും.
അതേസമയം, കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കും. ഓരോ വ്യക്തിയും ഭക്ഷണങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി പോഷകാഹാര വിദഗ്ദ്ധര്‍ ഭക്ഷണക്രമം തയ്യാറാക്കാറുണ്ട്. ഇക്കാര്യത്തില്‍ നാം എപ്പോഴാണ് കഴിക്കുന്നതെന്നും പ്രധാനമാണ്.
*വീക്കം അമിതവണ്ണം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന പ്രശ്‌നമാണ്. സ്ഥിരമായി അത്താഴം വൈകി കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ ബാധിക്കുകയും വീക്കം വര്‍ധിപ്പിക്കുകയും ചെയ്യും. രാത്രി ഏഴിനും എട്ടിനുമിടയില്‍ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കും. രോഗപ്രതിരോധ സംവിധാനത്തിനും വീക്കം കുറയ്ക്കുന്നതിനും കുടലിന്റെ ആരോഗ്യം വളരെ പ്രധാനമാണ്
*കിടക്കാന്‍ പോകുന്നതിന് രണ്ട് മണിക്കൂറിനുള്ളില്‍ ഭക്ഷണം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കൂട്ടുമെന്നും പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
*നേരത്തെ അത്താഴം കഴിക്കുന്നത് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിന് സഹായിക്കും. രാത്രി ഏഴിനോ എട്ടിനോ മുമ്പ് അത്താഴം കഴിക്കുന്നത് ഉറക്കത്തിന് മുമ്പ് ദഹനവ്യവസ്ഥയ്ക്ക് ശരിയായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സമയം നല്‍കുന്നു.
ആരോഗ്യകരമായ ജീവിതശൈലിക്ക് ലഘുവായതും പോഷകസമൃദ്ധവുമായ ഭക്ഷണം തിരഞ്ഞെടുക്കാനും ശ്രദ്ധിക്കുക.
-
kerala1 day agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
kerala2 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
kerala3 days agoബിജെപിയോ സിജെപിയോ…? ഇടുക്കിയില്‍ ബിജെപിക്കായി വോട്ടുപിടിക്കാനിറങ്ങി സിപിഎം മുന്‍ എംഎല്‍എ
-
india2 days agoമദ്യം വാങ്ങാന്‍ പണം നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയെ തീകൊളുത്തിയ മകന് അറസ്റ്റില്‍
-
Sports2 days agoട്വന്റി20 ക്രിക്കറ്റിലേക്ക് രോഹിത് ശര്‍മ്മയുടെ തിരിച്ചുവരവ്; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍

