കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തലസ്ഥാനത്ത് ഇന്ന് രാത്രി മുതല്‍ ഒരാഴ്ച്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അവശ്യ സര്‍വീസുകള്‍, ഭക്ഷണം, ആരോഗ്യ വിഭാഗം എന്നിവയെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വിവാഹ ചടങ്ങുകളില്‍ അമ്പതില്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല. വിവാഹത്തിന് എത്തുന്ന ഓരോരുത്തര്‍ക്കും പ്രത്യേകം പാസുകള്‍ നല്‍കും. ഇന്ന് രാത്രി പത്തു മണി മുതല്‍ ഏപ്രില്‍ 26 രാവിലെ ആറ് മണി വരെയാണ് ലോക്ക്ഡൗണ്‍.