ഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്നു. തലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്ന് ഏഴായിരത്തിന് മുകളില്‍ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ നാലായിരത്തിന് മുകളിലാണ് രോഗികള്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 7,437 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 24 പേര്‍ മരിച്ചു. ആകെ കേസ് 6,98,005. നിലവില്‍ 23,181 പേരാണ് ചികിത്സയിലുള്ളത്.

തമിഴ്‌നാട്ടില്‍ ഇന്ന് 4,276 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,869 പേര്‍ക്ക് രോഗ മുക്തിയുണ്ട് ഇന്ന്. 19 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 9,15,386. ആകെ രോഗമുക്തി 8,72,415 പേര്‍ക്ക്. ആകെ മരണം 12,840.