ഡല്‍ഹി: ഹിമാചല്‍ പ്രദേശ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. തെരഞ്ഞെടുപ്പ് നടന്ന നാല് കോര്‍പറേഷനുകളില്‍ ഒരിടത്തുമാത്രമാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപിക്ക് വിജയിക്കാനായത്. രണ്ടിടത്ത് കോണ്‍ഗ്രസ് വിജയിച്ചു. 2022ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇപ്പോഴത്തെ ഫലം ശ്രദ്ധേയമാകുന്നത്.

സോളന്‍, പലംപുര്‍, ധര്‍മശാല, മാന്‍ഡി എന്നീ മുനിസിപ്പല്‍ കോര്‍പറേഷനുകളിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. പലംപുര്‍, സോളന്‍ കോര്‍പറേഷനുകള്‍ കോണ്‍ഗ്രസ് നേടി. ഇന്ധന വിലവര്‍ധന അടക്കമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും ബിജെപി വിലയിരുത്തുന്നു. 2022ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിക്കുണ്ടായ തിരിച്ചടി ശ്രദ്ധേയമാകുന്നത്.