ഹൈദരാബാദ്: തെലങ്കാനയില്‍ ഭൂമി ഒരുക്കുന്നതിനിടെ, നിധികുംഭം കണ്ടെത്തി. അഞ്ചു കിലോ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളാണ് നിധികുംഭത്തില്‍ ഉണ്ടായിരുന്നത്. വിവരം അറിഞ്ഞ് പുരാവസ്തു വകുപ്പ് സ്ഥലത്തെത്തി ഇതിന്റെ കാലനിര്‍ണയം ആരംഭിച്ചു.

പെമ്പാര്‍ട്ടി ഗ്രാമത്തിലാണ് സംഭവം. റിയല്‍ എസ്റ്റേറ്റ് സംരംഭത്തിന് വേണ്ടി മാസങ്ങള്‍ക്ക് മുന്‍പ് നരസിംഹ വാങ്ങിയ 11 ഏക്കര്‍ ഭൂമിയില്‍ നിന്നാണ് നിധികുംഭം കണ്ടെത്തിയത്. പൊക്ലീന്‍ ഉപയോഗിച്ച് ഭൂമി ഒരുക്കുന്നതിനിടെയാണ് നിധികുംഭം ശ്രദ്ധയില്‍പ്പെട്ടത്. വിഗ്രഹങ്ങള്‍ക്ക് ചാര്‍ത്താന്‍ ഉപയോഗിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് ഇതെന്നാണ് നിഗമനം.

വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. നിധികുംഭം കിട്ടിയെന്ന് അറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പുരാവസ്തു വിദഗ്ധര്‍ ഇതിന്റെ കാലനിര്‍ണയം പരിശോധിച്ച് വരികയാണ്.