Connect with us

kerala

കോവിഡ് കണക്കിലും കള്ളക്കളി; തിരുത്താന്‍ നിര്‍ദേശിച്ച് വിദഗ്ധ സമിതി

കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശന വേളയില്‍, നേരത്തേ രേഖപ്പെടുത്താതെ പോയ കോവിഡ് പരിശോധനാഫലങ്ങള്‍ പ്രതിദിന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ അധികൃതര്‍ക്കു ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയാണ് ‘അഭിമാനകരമായ നേട്ട’ത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.

Published

on

തിരുവനന്തപുരം: നേരത്തേ രേഖപ്പെടുത്താതെ പോയ കോവിഡ് പരിശോധനാഫലങ്ങള്‍ പ്രതിദിന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചു കാണിക്കാനുള്ള ആരോഗ്യവകുപ്പിന്റെ തന്ത്രത്തിന് തടയിട്ട് കോവിഡ് വിദഗ്ധ സമിതി. പ്രതിദിന കോവിഡ് രോഗികളുടെ കാര്യത്തില്‍ രാജ്യത്ത് മുന്നിലുള്ള കേരളത്തില്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചുകാണിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ഇതോടെ പൊളിഞ്ഞു.

തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ സകല മേഖലയിലും തട്ടിപ്പും തിരിമറിയും നടത്തുന്ന ഇടത് സര്‍ക്കാര്‍, കോവിഡ് കണക്കിന്റ കാര്യത്തില്‍ നടത്തിയ കള്ളക്കളിയാണ് വിദഗ്ധ സമിതിയുടെ ഇടപെടലോടെ പാളിയത്. മാസങ്ങളായി രേഖപ്പെടുത്താതിരുന്ന നെഗറ്റീവായവരുടെ വിവരങ്ങള്‍ ശേഖരിച്ചായിരുന്നു ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചതായി സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍ സര്‍ക്കാരിന്റെ കള്ളക്കളി കണ്ടെത്തിയ കോവിഡ് വിദഗ്ധ സമിതി, ഇതു ശരിയല്ലെന്നും തിരുത്തണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ‘നേട്ടങ്ങള്‍’ കാരണം, നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ചികിത്സയിലുള്ള കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനുമേലെയാണ്. അതായത് സംസ്ഥാനത്ത് 100 പേരില്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ പത്തിലേറെപേര്‍ കോവിഡ് പോസ്റ്റിവാകുന്നു. രാജ്യത്ത് ഇത് രണ്ടിന് താഴെയാണ്. രാജ്യത്തിനു തന്നെ ആശങ്കയായി കേരളം മാറിയതോടെയാണ്, മുഖം രക്ഷിക്കാന്‍ കള്ളക്കണക്കുമായി ആരോഗ്യവകുപ്പ് രംഗത്തിറങ്ങിയത്.
കേരളത്തിന്റെ സ്ഥിതി മോശമാകുന്നുവെന്ന് ബോധ്യപ്പെട്ടതോടെ ഇടപെട്ട കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനത്തെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചിരുന്നു. ടെസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ കേന്ദ്രം നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന് പിറകെ, ടെസ്റ്റുകളുടെ എണ്ണം ഒരു ലക്ഷമാക്കുമെന്നും അതില്‍ 75000 ഉം ആര്‍.ടി.പി.സി.ആര്‍ ആയിരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എന്നാല്‍ അതിനാവശ്യമായ ലാബുകളുടെ ശേഷി ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ സംസ്ഥാനത്തില്ല. ഇതോടെയാണ് ടെസ്റ്റുകളുടെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെയും കള്ളക്കണക്കുമായി ആരോഗ്യവകുപ്പ് രംഗത്തിറങ്ങിയത്.

ഫെബ്രുവരി രണ്ടിന് പരിശോധനകളുടെ എണ്ണം 52,940 ഉം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.73 ഉം ആയിരുന്നു. മൂന്നിന് പരിശോധനകളുടെ എണ്ണം 59,635 ആയി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66. ഈ വേളയിലായിരുന്നു കേന്ദ്ര സംഘമെത്തിയതും മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടായതും. പിന്നാലെ പരിശോധനകളുടെ എണ്ണം കുതിച്ചുയര്‍ന്ന് 84,000ലെത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ നിന്നു 7.26 ലേക്കും കുറഞ്ഞു. 5ന് പരിശോധനകളുടെ എണ്ണം 90,000 കടന്നെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറിന് താഴെയാണെന്ന കണക്കുകളും പുറത്തുവന്നു.

കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശന വേളയില്‍, നേരത്തേ രേഖപ്പെടുത്താതെ പോയ കോവിഡ് പരിശോധനാഫലങ്ങള്‍ പ്രതിദിന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ അധികൃതര്‍ക്കു ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയാണ് ‘അഭിമാനകരമായ നേട്ട’ത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. കേന്ദ്ര സംഘം മടങ്ങിയതോടെ ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞു. രേഖപ്പെടുത്താതെ പോയ നെഗറ്റീവ് രോഗികളുടെ വിവരങ്ങള്‍ ഉള്‍ക്കൊളളിക്കുന്നുണ്ടെങ്കില്‍ അത് പ്രത്യേകമായി കാണിക്കണമെന്നും പ്രതിദിന പരിശോധനകളുടെ കൂട്ടത്തില്‍ പെടുത്തരുതെന്നുമാണ് വിദഗ്ധസമിതി നിര്‍ദേശം. ഇതോടെ പരിശോധനകളുടെ യഥാര്‍ത്ഥ കണക്കു പുറത്തുവന്നു. 47,927 പരിശോധനകള്‍ മാത്രമാണ് ഇന്നലെ നടന്നത്. അതിന് മുമ്പുള്ള ദിവസം പരിശോധന 65,517 ആയിരുന്നു.

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

kerala

കാറില്‍ മല്‍പ്പിടിത്തം, ഓടിക്കൊണ്ടിരിക്കെ ഡോര്‍ 3 തവണ തുറന്നു; വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു

Published

on

അടൂർ പട്ടാഴിമുക്കിൽ ലോറിയിൽ കാറിടിച്ച് രണ്ടു പേർ മരിച്ച അപകടത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അനുജയും ​ഹാഷിമുമായി കാറിൽ മൽപിടുത്തം നടന്നിരുന്നതായി ഏനാദിമം​ഗലം പഞ്ചായത്ത് അം​ഗം ശങ്കർ മരൂർ. അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നതായും ആലയിൽപ്പടിയിൽ വെച്ച് കാർ കണ്ടിരുന്നുവെന്നും ശങ്കർ പറയുന്നു.

സുഹൃത്തിനൊപ്പം കൊല്ലത്ത് പോയി തിരിച്ചുവരുമ്പോഴാണ് മുമ്പില്‍ പോവുകയായിരുന്ന കാര്‍ ശ്രദ്ധിച്ചത്. കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോര്‍ മൂന്ന് തവണ തുറന്നു. ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്ന് തോന്നലുണ്ടായിരുന്നു. അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു. അപകടത്തില്‍പ്പെട്ട കാറിന്റെ ദൃശ്യം കണ്ടാണ് തിരിച്ചറിഞ്ഞതെന്നും ശങ്കര്‍ പറഞ്ഞു.

അമിത വേ​ഗതയിൽ എത്തിയ കാർ ലോറിയിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവറിന്റെ മകൻ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചിരുന്നു. നൂറനാട് സ്വദേശിയാണ് അനുജ. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപിക കൂടിയാണ് മരിച്ച അനുജ. കായംകുളം സ്വദേശിയാണ് ഭർത്താവ്.

Continue Reading

Trending