മാഡ്രിഡ്: കോവിഡിന് ഫലപ്രദമായ പുതിയ ചികിത്സ കണ്ടെത്തി സ്‌പെയിന്‍. 4ഫിനൈല്‍ബുടിറിക് ആസിഡ്(4പിബിഎ) എന്ന ചികിത്സയാണ് കണ്ടെത്തിയത്. യൂണിവേഴ്‌സിറ്റി ഓഫ് മലാഗയിലെയും സ്‌പെയിനിലെ സ്വയംഭരണാവകാശമുള്ള പ്രവിശ്യയായ ആന്‍ഡുലേഷ്യയിലെ ആന്‍ഡുലേഷ്യന്‍ സെന്റര്‍ ഫോര്‍ നാനോമെഡിസിന്‍ ആന്‍ഡ് ബയോടെക്‌നോളജിയിലെയും ഗവേഷകര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. മൃഗങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ ഇത് കോവിഡിന് ഫലപ്രദമാണെന്ന് കണ്ടെത്തിയത്.
നമ്മുടെ ശരീരത്തില്‍ സൈറ്റോകീനുകള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. കോവിഡിനോടുള്ള പ്രതികരണത്തിന്റെ ഭാഗമായി ശരീരത്തില്‍ വലിയ അളവില്‍ നിയന്ത്രണമില്ലാതെ പുറപ്പെടുവിക്കുന്ന ഈ സൈറ്റോകീനുകള്‍ നിരവധി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഒരേ സമയം നിരവധി അവയവങ്ങള്‍ തകരാറിലാകാന്‍ സൈറ്റോകീന്‍ സ്‌റ്റോം എന്നറിയപ്പെടുന്ന ഈ പ്രതിഭാസം കാരണമാകും.
ശരീരത്തിലെ കോശങ്ങള്‍ സമ്മര്‍ദത്തിലാകുമ്പോഴാണ് സൈറ്റോകീനുകള്‍ പുറപ്പെടുവിക്കുന്നത്. സമ്മര്‍ദത്തിന്റെ തോത് ഉയരുന്നതോടെ സൈറ്റോകീന്‍ അളവും കൂടും. കോശങ്ങള്‍ക്കുണ്ടാകുന്ന ഈ സമ്മര്‍ദത്തെ ലഘൂകരിക്കുകയാണ് ഈ പുതിയ ചികിത്സയുടെ ലക്ഷ്യം.
ഈ മനസ്സമ്മര്‍ദത്തെ ലഘൂകരിക്കാന്‍ സ്‌പെയിന്‍ കണ്ടെത്തിയ പുതിയ 4പിബിഎ വഴി സാധിക്കും. കോശങ്ങളുടെ സമ്മര്‍ദം ലഘൂകരിക്കാനും ഇത് സഹായകമാണ്. സര്‍ക്കാരിന്റെ കോവിഡ് ഫണ്ട് ഉപയോഗിച്ച് 90,000 യൂറോ ചെലവഴിച്ചാണ് ഈ മരുന്ന് കണ്ടെത്തിയത്.
കോശങ്ങളുടെ സമ്മര്‍ദത്തിന്റെ തോത് അളക്കാന്‍ രക്തത്തിലെ ബൈന്‍ഡിങ്ങ് ഇമ്മ്യൂണോഗ്ലോബുലിന്‍ പ്രോട്ടീന്റെ സാന്നിധ്യം കൊണ്ട് അറിയാന്‍ സാധിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
Be the first to write a comment.