ന്യൂഡല്‍ഹി: ആന്ധ്രപ്രദേശില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ മരിച്ചു. ഗുണ്ടൂരിലും വാറങ്കലിലുമാണ് രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഗുണ്ടൂരില്‍ കഴിഞ്ഞ 19ന് വാക്‌സിന്‍ എടുത്ത വിജയലക്ഷ്മി (42) ആണ് മരിച്ചത്. വാറങ്കലിലെ ന്യൂശയാംപേട്ടയില്‍ 45 വയസുള്ള ആരോഗ്യ പ്രവര്‍ത്തകയും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനു പിന്നാലെ മരിച്ചിരുന്നു.

മസ്തിഷ്‌കാഘാതം മൂലമാണ് മരണമെന്ന് അധികൃതര്‍ അറിയിച്ചു. വാക്‌സിന്‍ സ്വീകരിച്ചതിനു പിന്നാലെ ഇവര്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വാക്‌സിന്‍ കുത്തിവച്ചതു മൂലമാണ് വിജയലക്ഷ്മി മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.