Connect with us

kerala

കോവിഡ് രോഗമുക്തനായ വ്യക്തി വാക്‌സിന്‍ സ്വീകരിക്കണോ?, ആരോഗ്യവകുപ്പിന്റെ വിശദീകരണം ഇങ്ങനെ

ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ വാക്‌സിന്‍ സഹായിക്കും

Published

on

കൊച്ചി: സംസ്ഥാനത്ത് ജനുവരി 16ന് കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുകയാണ്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങള്‍ ഇതിനായി സജ്ജമാക്കിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ നിരവധി ആശങ്കകളും സംശയങ്ങളും പൊതുജനങ്ങള്‍ക്കുണ്ടാകാം. ഇത്തരം ആശങ്കകള്‍ക്ക് അകറ്റാന്‍ സംശയങ്ങള്‍ ദുരീകരിക്കുകയാണ് ആരോഗ്യ വകുപ്പ്.

കോവിഡ് രോഗമുക്തനായ വ്യക്തി വാക്‌സിന്‍ സ്വീകരിക്കുന്നതു സംബന്ധിച്ച്, അത്തരം വ്യക്തികള്‍ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ വാക്‌സിന്‍ സഹായിക്കും. കോവിഡ് സ്ഥിരീകരിക്കപ്പെടുകയോ സംശയിക്കുകയോ ചെയ്യുന്ന വ്യക്തി വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തിയാല്‍ രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ രോഗലക്ഷണങ്ങള്‍ മാറി 14 ദിവസം കഴിയുന്നത് വരെ വാക്‌സിന്‍ സ്വീകരിക്കുന്നത് മാറ്റി വെയ്ക്കാം.

ഇന്ത്യയില്‍ നല്‍കുന്ന വാക്‌സിന്‍ മറ്റു രാജ്യങ്ങളിലേതുപോലെ തന്നെ ഫലപ്രദമാണ്. സുരക്ഷിതത്വവും ഫലപ്രാപ്തിയും വിവിധ ഘട്ടങ്ങളിലൂടെ ഉറപ്പാക്കിയിട്ടുള്ളതിനാല്‍ മറ്റു രാജ്യങ്ങളില്‍ നല്‍കുന്ന വാക്‌സിനുകളേപ്പോലെ സുരക്ഷിതമാണ് ഇന്ത്യയില്‍ നല്‍കുന്ന വാക്‌സിനും.

കോവിഡ് 19 വാക്‌സിനേഷന്‍ സ്വീകരിച്ച ശേഷം കുത്തിവെയ്പ്പ് കേന്ദ്രത്തില്‍ അര മണിക്കൂറെങ്കിലും വിശ്രമിക്കണം. അസ്വസ്ഥതയോ ശാരീരിക ബുദ്ധിമുട്ടുകളോ അനുഭവപ്പെട്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുക. മാസ്‌ക് ധരിക്കുക, കൈകള്‍ ശുദ്ധിയാക്കി വെയ്ക്കുക, ശാരീരിക അകലം പാലിക്കുക.

സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് കോവിഡ് 19 വാക്‌സിന്‍ നല്‍കുക. മറ്റേതൊരു വാക്‌സിന്‍ സ്വീകരിച്ചാലും ഉണ്ടാകാന്‍ സാധ്യതയുള്ള ചെറിയ പനി, വേദന എന്നിവയുണ്ടായേക്കാം. വാക്‌സിന്‍ സ്വീകരിച്ചതു മൂലം മറ്റു പാര്‍ശ്വഫലങ്ങളുണ്ടായാല്‍ അത് കൈകാര്യം ചെയ്യാനുള്ള സജ്ജീകരണങ്ങള്‍ ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്.

കാന്‍സര്‍, പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയവയ്ക്ക് മരുന്ന് കഴിക്കുന്നവര്‍ക്ക് വാക്‌സിനേഷന്‍ സ്വീകരിക്കാവുന്നതാണ്. ഇത്തരം രോഗങ്ങളുള്ളവര്‍ക്ക് കോ വിഡ് രോഗ സാധ്യത കൂടുതലായതിനാല്‍ നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കണം.

28 ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഓരോ ഡോസ് വീതം ആകെ രണ്ടു ഡോസ് വീതം ആകെ രണ്ടു ഡോസ് വാക്‌സിനാണ് സ്വീകരിക്കേണ്ടത്. രണ്ടാമത്തെ ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ച ശേഷം രണ്ടാഴ്ച കൊണ്ട് ശരീരത്തില്‍ ആന്റിബോഡികളുടെ രക്ഷാകവചം നിര്‍മ്മിക്കപ്പെടും.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ടി പി വധക്കേസ്;പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ല: സുപ്രീംകോടതി

കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി.

Published

on

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ജ്യോതി ബാബുവിന് എളുപ്പത്തില്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച ശേഷം ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. ആവശ്യമായ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഡയാലിസിസിന് വിധേയനാകണമെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നുമായിരുന്നു ജ്യോതി ബാബുവിന്റെ വാദം.

ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎല്‍എയും ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നത് അപകടകരമെന്ന് വ്യക്തമാക്കി കെ കെ രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

Continue Reading

kerala

വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി

മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി

Published

on

ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.

Continue Reading

kerala

മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം

Published

on

മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്‍ബിന്‍ (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

Trending