Connect with us

Health

കോവിഡ് വൈറസ് ഉത്ഭവം; ലോകാരോഗ്യ സംഘടന സംഘം വുഹാനിൽ

ഉത്ഭവം കണ്ടെത്തിയാൽ മാത്രമേ കൊറോണ വൈറസ് വീണ്ടും പടർന്നുപിടിക്കുന്നത് ഒഴിവാക്കാൻ കഴിയുവെന്ന് ലോകാരോഗ്യ സംഘടന നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനം.

Published

on

ബീജിംങ്: കോവിഡ് ഉത്ഭവത്തെക്കുറിച്ച് പഠിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം വുഹാനിലെത്തിയതായി ചൈന. പത്തംഗ സംഘമാണ് ഉത്ഭവമെന്ന് കരുതപ്പെടുന്ന വുഹാനിൽ സന്ദർശനം നടത്തുന്നത്.
2019 ഡിസംബറിൽ വുഹാനിലാണ് കൊറോണ വൈറസ് ബാധ ആദ്യം പടർന്നുപിടിച്ചത്. ഉത്ഭവം കണ്ടെത്തിയാൽ മാത്രമേ കൊറോണ വൈറസ് വീണ്ടും പടർന്നുപിടിക്കുന്നത് ഒഴിവാക്കാൻ കഴിയുവെന്ന് ലോകാരോഗ്യ സംഘടന നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനം.
ഏറെ വിവാദങ്ങൾക്ക് ശേഷമാണ് ലോകാരോഗ്യ സംഘടന സംഘത്തിന്റെ ചൈനീസ് സന്ദർശനം. സംഘത്തെ ചൈനയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്നും ഇത് നിരാശാജനകമാണെന്നും ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചിരുന്നു. ഇതിനുപിന്നാലെ സംഘത്തെ സ്വീകരിക്കാൻ ചൈന തയാറാണെന്നും ഒരുക്കങ്ങൾ പൂർത്തീകരിക്കുകയാണെന്നും വ്യക്തമാക്കി ചൈനീസ് വക്താവ് പ്രതികരിച്ചിരുന്നു.
ലോകോരാഗ്യ സംഘടന സംഘത്തിനൊപ്പം വുഹാനിലേക്ക് ചൈനീസ് വിദഗ്ധരും അനുഗമിക്കുമെന്നാണ് വിവരം. വൈറസ് പടർന്നുപിടിച്ച സാഹചര്യത്തിൽ നേരത്തെ ലോകാരോഗ്യ സംഘടന ഒരുതവവണ ചൈനാ സന്ദർശനം നടത്തിയിരുന്നു. അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമായും കോവിഡ് വിഷയത്തിൽ ചൈനക്കെതിരെ തിരിഞ്ഞത്. ചൈനയുടെ പക്ഷം പിടിക്കുകയാണെന്ന് ആരോപിച്ച് ലോകാരോഗ്യ സംഘടനക്കുള്ള സാമ്പത്തിക വിഹിതം പോലും അമേരിക്ക നിർത്തിവച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംഘടനാ പ്രതിനിധികളുടെ ചൈന സന്ദർശനം പ്രധാന്യമർഹിക്കുന്നതാണ്.
അതിനിടെ ചൈനയിൽ വീണ്ടും കോവിഡ് വ്യാപനം ശക്തമാകുന്നതായാണ് റിപ്പോർട്ടുകൾ. തലസ്ഥാനമായ ബീജിംഗിനോട് ചേർന്നുള്ള ഹെബി പ്രവിശ്യയിലാണ് ഇപ്പോൾ രോഗ വ്യാപനം നടക്കുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെയുണ്ടായ ഏറ്റവും ഉയർന്ന പ്രതിദിന കുതിപ്പാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

Health

ക്ഷയരോഗ വിമുക്ത ഇന്ത്യക്കായുള്ള കോര്‍പ്പറേറ്റ് ടിബി പ്രതിജ്ഞയില്‍ ഒപ്പുവച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍

ക്ഷയാരോഗ നിര്‍മാര്‍ജനത്തിനായി എക്കാലവും മാതൃകാപരമായ ഇടപെടലാണ് ആസ്റ്റര്‍ നടത്തിയിട്ടുള്ളത് എന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

Published

on

2025 ഓടെ രാജ്യത്ത് ക്ഷയരോഗം നിര്‍മാര്‍ജനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നാഷണല്‍ ടിബി എലിമിനേഷന്‍ പ്രോഗ്രാമിന് പിന്തുണയുമായി മുന്‍ നിര ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ്. പദ്ധതിയിലേക്ക് സംഭാവന നല്‍കുന്നതുമായി ബന്ധപ്പെട്ട കോര്‍പ്പറേറ്റ് ടിബി പ്രതിജ്ഞയില്‍ ആസ്റ്റര്‍ ഗ്രൂപ്പ് ഒപ്പുവച്ചു. 2030 ലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് അഞ്ചു വര്‍ഷം മുമ്പ്, ക്ഷയരോഗം ഇന്ത്യയില്‍ നിന്ന് തുടച്ചു നീക്കപ്പെടണം എന്നാണ് ടിബി എലിമിനേഷന്‍ പ്രോഗ്രാമിലൂടെ പ്രധാനമന്ത്രി വിഭാവനം ചെയ്തിരിക്കുന്നത്.

ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ആവശ്യമായ ചില സുപ്രധാന പദ്ധതികളുടെ പ്രഖ്യാപനവും, പ്രതിജ്ഞയില്‍ ഒപ്പുവച്ച ചടങ്ങില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ നടത്തി. കേരളത്തില്‍ പരിമിതമായ വൈദ്യസഹായം ലഭിക്കുന്ന മേഖലകളില്‍ രണ്ട് വര്‍ഷത്തെ കമ്മ്യൂണിറ്റി സ്‌ക്രീനിംഗ് പ്രോഗ്രാം നടത്തും. വയനാട്, ഇടുക്കി ജില്ലകളിലാണ് ഇതിന് തുടക്കം കുറിക്കുക. ആദിവാസി വിഭാഗത്തിലെ ജനങ്ങള്‍ക്ക് പ്രത്യേക മുന്‍ഗണന നല്‍കും. ഡിആര്‍-ടിബി രോഗികള്‍ക്ക് ഗുണമേന്മയുള്ള ആരോഗ്യപരിചരണം നല്‍കുന്നതിനായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സെന്ററില്‍ ഡിആര്‍-ടിബി ക്ലിനിക്കുകള്‍ ആരംഭിക്കുകയും ചെയ്യും. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ ദൃശ്യ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ ആനുകാലിക കമ്മ്യൂണിറ്റി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. അതോടൊപ്പം ദക്ഷിണേന്ത്യയിലുടനീളമുള്ള ആസ്റ്റര്‍ ഫാര്‍മസികള്‍ വഴി ടിബി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും ചെയ്യും.

ക്ഷയാരോഗ നിര്‍മാര്‍ജനത്തിനായി എക്കാലവും മാതൃകാപരമായ ഇടപെടലാണ് ആസ്റ്റര്‍ നടത്തിയിട്ടുള്ളത് എന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ലോകത്ത് പത്ത് ദശലക്ഷത്തില്‍ അധികം ആളുകളെ ബാധിക്കുകയും, വര്‍ഷത്തില്‍ ഒന്നര ദശലക്ഷത്തിലേറെ പേര്‍ മരണപ്പെടാന്‍ കാരണമാവുകയും ചെയ്യുന്ന മഹാമാരിയാണ് ടിബി. സമയബന്ധിതവും ഫലപ്രദവുമായ ചികിത്സയിലൂടെ ഇന്ന് രോഗമുക്തി സാധ്യമാണ്. എന്നാല്‍ സാധാരണക്കാര്‍ക്ക് ഇതിനെ കുറിച്ച് വേണ്ട അവബോധം ഇല്ലാത്തതും, മരുന്നുകളുടെ ലഭ്യതക്കുറവുമാണ് രോഗവ്യാപനം പൂര്‍ണമായി തടയുന്നതില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ടിബി സ്റ്റെപ്സ് സെന്റര്‍ ഫോര്‍ ട്യൂബര്‍കുലോസിസ് മാനേജ്മെന്റ് എന്ന ഏകജാലക സംവിധാനത്തിലൂടെ ക്ഷയരോഗ ചികിത്സയുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ സ്വകാര്യ ആശുപത്രികളിലൂടെ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച കോര്‍പ്പറേറ്റ് ടിബി പ്രതിജ്ഞയുമായി കൈകോര്‍ക്കുന്നതിലൂടെ, നിലവിലുള്ള ആസ്റ്റര്‍ സ്റ്റെപ്സ് സെന്ററുകളെ മാതൃകാ പഠന കേന്ദ്രങ്ങളാക്കി വികസിപ്പിക്കാനും, ഇന്ത്യയിലെ ക്ഷയരോഗ പരിചരണത്തിന്റെ നിലവാരം ഉയര്‍ത്താന്‍, കോര്‍പ്പറേറ്റ് ആശുപത്രികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘സ്റ്റെപ്സ് ഉച്ചക്കോടികള്‍’ സംഘടിപ്പിക്കാന്‍ ആസ്റ്റര്‍ പദ്ധതിയിടുന്നതായും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

2017 മുതല്‍ ക്ഷയരോഗ പരിപാലന രംഗത്ത് സജീവമായി ഇടപെടുന്ന സ്ഥാപനമാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഓഫ് ടിബി കെയറിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് രോഗികളെ പരിപാലിക്കുന്നതിനായി ടിബി മാനേജ്മെന്റ് സിസ്റ്റം (ആസ്റ്റര്‍ സ്റ്റെപ്‌സ് സെന്റര്‍) നടപ്പിലാക്കിയിരുന്നു. ടിബിയുമായി ബന്ധപ്പെട്ട മുഴുവന്‍ പൊതുജനാരോഗ്യ സൗകര്യങ്ങളും സ്വകാര്യ ആശുപത്രികളിലൂടെ എല്ലാവര്‍ക്കും ലഭ്യമാക്കുന്ന ഏകജാലക സംവിധാനമാണിത്.കോര്‍പ്പറേറ്റ് ടിബി പ്രതിജ്ഞയുമായി കൈകോര്‍ക്കുന്നതിലൂടെ, നിലവിലുള്ള ആസ്റ്റര്‍ സ്റ്റെപ്സ് സെന്ററുകളെ പഠന കേന്ദ്രങ്ങളായി വികസിപ്പിക്കാനും, ഇന്ത്യയിലെ ക്ഷയരോഗ പരിചരണത്തിന്റെ നിലവാരം ഉയര്‍ത്താന്‍ കോര്‍പ്പറേറ്റ് ആശുപത്രികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘സ്റ്റെപ്സ് സമ്മിറ്റുകള്‍’ നടത്താനും ആസ്റ്റര്‍ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്.

മനുഷ്യരാശിയെ നൂറ്റാണ്ടുകളായി അലട്ടുന്ന പകര്‍ച്ചവ്യാധിയെ ഇന്ത്യയില്‍ നിന്ന് തുടച്ചു നീക്കാനുളള ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രമങ്ങളെ പിന്തുണക്കുന്നതിലൂടെ, രാജ്യത്തോടുള്ള ആസ്റ്ററിന്റെ പ്രതിബദ്ധത വീണ്ടും ഊട്ടി ഉറപ്പിക്കുകയാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ആന്‍ഡ് ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. അനുപ് ആര്‍ വാര്യര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഗ്ലോബല്‍ ടിബി റിപ്പോര്‍ട്ട് അനുസരിച്ച്, 2020-ല്‍ ലോകത്ത് 9.9 ദശലക്ഷം ആളുകളാണ് ക്ഷയരോഗബാധിതരായത്. ആകെ രോഗികളുടെ 26 ശതമാനം പേരും ഇന്ത്യയിലാണ്. 2019-ല്‍ ആഗോളതലത്തില്‍ 1.4 ദശലക്ഷം മനുഷ്യരാണ് ടിബി മൂലം മരിച്ചത്. അതില്‍ 31 ശതമാനം മരണവും സംഭവിച്ചത് ഇന്ത്യയിലും.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റും സംയുക്തമായാണ് 2019-ല്‍ കോര്‍പ്പറേറ്റ് ടിബി പ്രതിജ്ഞ പദ്ധതി അവതരിപ്പിച്ചത്. ദി ഇന്റര്‍നാഷണല്‍ യൂണിയന്‍ എഗെയിന്‍സ്റ്റ് ടൂബര്‍കുലോസിസ് ആന്‍ഡ് ലങ് ഡിസീസസ് ആണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇന്ത്യയുടെ പിന്തുണയുള്ള iDEFEAT TB പ്രോജക്റ്റ് ആണിത്.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍, ഇന്‍ഫെക്ഷ്യസ് ഡിസീസസ് & ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. അനുപ് ആര്‍ വാര്യര്‍, ആസ്റ്റര്‍ മിംസ് കോഴിക്കോട് പള്‍മണോളജി വിഭാഗം മേധാവി ഡോ. മധു കല്ലത്ത്, ആസ്റ്റര്‍ മിംസ് സിഒഒ ലുക്മാന്‍ പൊന്മാടത്ത്, കോഴിക്കോട് ഡിഎംഒ ഡോ. ഉമ്മര്‍ ഫറോക്ക്, ജില്ലാ ടിബി ഓഫീസര്‍ ഡോ. അനുരാധ ടി സി, സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ്‌സ് സീനിയര്‍ അഡൈ്വസര്‍ അരവിന്ദ് കുമാര്‍, ഡോ. രാകേഷ് പി എസ്, യുഎസ്എഐഡി, ഇന്ത്യ, BH സെന്‍ട്രല്‍ ടിബി ഡിവിഷന്‍, ടിബി യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Continue Reading

Health

ആസ്റ്റര്‍ മിംസില്‍ സൂക്ഷ്മദ്വാര ചികിത്സയും ഹൈബ്രിഡ് ബൈപ് ലൈന്‍ കാത്ത്‌ലാബും പ്രവര്‍ത്തനം ആരംഭിച്ചു

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പിന്‍ഹോള്‍ ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനം സിനിമാതാരം ഭാവന നിര്‍വ്വഹിച്ചു.

Published

on

കോഴിക്കോട്: ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും നൂതനമായ മൂന്ന് ചികിത്സാ സംവിധാനങ്ങള്‍ കൂടി ആസ്റ്റര്‍ മിംസില്‍ തുടക്കം കുറിച്ചു. ശസ്ത്രക്രിയ തീരെ ആവശ്യമില്ലാത്ത രീതിയിലെ, അപൂര്‍വമായി ശസ്ത്രക്രിയ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ അതിന്റെ സങ്കീര്‍ണതകള്‍ ഏറ്റവും കുറയ്ക്കുകയും ചെയ്യുന്ന അതിനൂതന ചികിത്സാരീതിയായ സൂക്ഷ്മദ്വാര (പിന്‍ഹോള്‍) ചികിത്സ നിര്‍വ്വഹിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പിന്‍ഹോള്‍ ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനം സിനിമാതാരം ഭാവന നിര്‍വ്വഹിച്ചു. ‘താക്കോല്‍ ദ്വാര ശസ്ത്രക്രിയ എന്നതിനപ്പുറത്ത് ഇനി മറ്റൊരു കണ്ടെത്തലുണ്ടാകില്ലെന്ന് കരുതുമ്പോഴാണ് ഈ സൂക്ഷ്മദ്വാര ചികിത്സാ രീതി നിലവില്‍ വരുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ അത്ഭുതമായിരിക്കും ഇത്’ എന്ന് ഭാവന പറഞ്ഞു.

എമര്‍ജന്‍സി മെഡിസിന്‍ മേഖലയില്‍ ഉത്തര കേരളത്തില്‍ ആദ്യമായി സജ്ജീകരിച്ച സ്‌ട്രോക്ക്, രക്തപ്രവാഹം എന്നിവയെ മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ സാധിക്കുന്ന ഹൈബ്രിഡ് ബൈപ് ലൈന്‍ കാത്ത്‌ലാബിന്റെ ഉദ്ഘാടനം കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പും, അഡ്വാന്‍സ്ഡ് സ്‌ട്രോക്ക് യൂണിറ്റിന്റെ ഉദ്ഘാടനം കവിയും ഗാനരചയിതാവുമായ ശ്രീ. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും നിര്‍വ്വഹിച്ചു.

പരിപാടിയില്‍ ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ കേരള & ഒമാന്‍), ഡോ. എബ്രഹാം മാമ്മന്‍ (സി എം എസ്, ആസ്റ്റര്‍ മിംസ് കോഴിക്കോട്), ഡോ. നൗഫല്‍ ബഷീര്‍ (ഡെപ്യൂട്ടി സി എം എസ്), ഡോ. വേണുഗോപാലന്‍ പി. പി (എമര്‍ജന്‍സി വിഭാഗം മേധാവി), ഡോ. കെ. ജി. രാമകൃഷ്ണന്‍ (റേഡിയോളജി വിഭാഗം മേധാവി) സംസാരിച്ചു.

 

Continue Reading

Health

ഇന്ന് ലോക അവയവദാന ദിനം,അറിയണം ഇക്കാര്യങ്ങള്‍

ആഗസ്റ്റ് 13, ലോക അവയവദാന ദിനമാണ്.

Published

on

ആഗസ്റ്റ് 13, ലോക അവയവദാന ദിനമാണ്. അവയവദാനം മഹാദാനം എന്ന് കേള്‍ക്കുമ്പോള്‍, എന്തുകൊണ്ട് അവയവം ദാനം ചെയ്യണം, ദാനം ചെയ്താല്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമോ, ദാനം ചെയ്തതിനു ശേഷം സാധാരണ ജീവിതം മുന്‍പോട്ടു കൊണ്ടുപോകാന്‍ സാധിക്കുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ നമ്മുടെ മനസിലൂടെ കടന്നു പോകും.

ജീവിച്ചിരിക്കുമ്പോള്‍ മറ്റൊരാളേ തിരികെ ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയര്‍ത്തി എന്നതും, മരണശേഷം പലരിലൂടെ ഒരാള്‍ ജീവിക്കുന്നതും വളരെ മഹത്തരമാണ്.എന്നാല്‍ അവയവദാനത്തെ പറ്റി നിരവധി ആശങ്കകള്‍ നില നില്‍ക്കുന്നതിനാലാണ് പലരും അവയവ ദാനത്തിനായി മുന്‍പോട്ട് വരാന്‍ മടിക്കുന്നത്.

അവയവദാനം എന്താണ്?
അവയവദാനം എങ്ങനെ നടത്താം?

അവയവ ദാനം രണ്ട് രീതികളിലായാണ്. ഒന്ന് നാം ജീവിച്ചിരിക്കുമ്പോള്‍ ദാനം ചെയ്യുന്നത്. ഇതിനെ നാം ലൈവ് ഡോണര്‍ ട്രാന്‍സ്പ്ലാന്റ് എന്ന് പറയും. മറ്റൊന്ന് മസ്തിഷ്‌ക മരണം സംഭവിച്ചതിന് ശേഷം ദാനം ചെയ്യുന്നത് ഇതിനെ ഡിസീസ്ഡ് ഡോണര്‍ ട്രാന്‍സ്പ്ലാന്റ് എന്ന് പറയുന്നു. മരണപ്പെട്ട വ്യക്തിയുടെ അവയവങ്ങള്‍ സ്വീകരിക്കണമെങ്കില്‍ സ്വീകര്‍ത്താവ് സര്‍ക്കാര്‍ സംവിധാനമായ കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

മസ്തിഷ്‌ക മരണം സംഭവിച്ച ഒരാളുടെ ഏതൊക്കെ അവയവങ്ങള്‍ ദാനം ചെയ്യാം?

കരള്‍, ഹൃദയം, രണ്ട് വൃക്കകള്‍ പാന്‍ക്രിയാസ്, ഹൃദയവാള്‍വ്, കോര്‍ണിയ, ശ്വാസകോശം(2), ചെറുകുടല്‍, കൈ എന്നീ അവയവങ്ങള്‍ ബന്ധപ്പെട്ടവരുടെ സമ്മതത്തോടെ മരണ ശേഷം ദാനം ചെയ്യാവുന്നതാണ്.

ലൈവ് ഡോണേഴ്‌സിന് എന്തൊക്കെ ദാനം ചെയ്യാം?

ജീവിച്ചിരിക്കുന്നവര്‍ക്ക് തങ്ങളുടെ കരള്‍, വൃക്ക എന്നിവ ദാനം ചെയ്യാവുന്നതാണ്. ലൈവ് ഡോണര്‍ ട്രാന്‍സ്പ്ലാന്റില്‍ ഏറ്റവും അധികം ഇന്ന് ദാനം ചെയ്യുന്നതായി കാണുന്നതും ഈ അവയങ്ങള്‍ തന്നെയാണ്. അവയവ ദാതാക്കള്‍ക്കാണ് ഈ ഘട്ടത്തില്‍ മുന്‍ഗണന നല്‍കുക.

ആര്‍ക്കൊക്കെ അവയങ്ങള്‍ ദാനം ചെയ്യാം?

ആരോഗ്യപരമായി പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെങ്കില്‍ പതിനെട്ട് മുതല്‍ അന്‍പത്തിയഞ്ച് വയസ്സ് ഉള്ളവര്‍ക്കു വരെ അവയവങ്ങള്‍ ദാനം ചെയ്യാവുന്നതാണ്.

അവയവദാനശേഷം ദാതാവിന് സാധാരണ ജീവിതം മുന്‍പോട്ട് കൊണ്ട് പോകാന്‍ സാധിക്കുമോ?

സാധാരണ ഗതിയില്‍ ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ ഉണ്ടാവുകയില്ല. നല്ല ജീവിത ശൈലിയില്‍ സാധാരണ രീതിയില്‍ ജീവിതം മുന്‍പോട്ട് കൊണ്ടുപോകാവുന്നതാണ്.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ: സജീഷ് സഹദേവന്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ്
ഗ്യാസ്‌ട്രോ എന്‍ട്രോളജി സര്‍ജറി, ആസ്റ്റര്‍ മിംസ് കോഴിക്കോട്

 

Continue Reading

Trending