ന്യൂഡല്‍ഹി: കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ ഇനി മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ഫെബ്രുവരി 26 ശനിയാഴ്ച മുതല്‍ മാര്‍ച്ച് 15 വരെയാണ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. കേരളം കൂടാതെ മഹാരാഷ്ട്ര, ചത്തീസ്ഗഡ്, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ക്കും ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിന് ഇത് ബാധകമാണ്.

കോവിഡ് വൈറസ് വ്യാപനം ശക്തമായിട്ടുളള സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ക്ക് മിക്ക സംസ്ഥാനങ്ങളും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം ഉയരുകയാണ്.