കൊച്ചി: ദൃശ്യം സിനിമയുടെ മൂന്നാം ഭാഗത്തിനുള്ള ക്ലൈമാക്‌സ് തയാറായി കഴിഞ്ഞെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. മോഹന്‍ലാലുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും കഥ കൂടി തയാറായാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ദൃശ്യം മൂന്ന് യാഥാര്‍ത്ഥ്യമാകുമെന്നും ജീത്തു ജോസഫ് പറഞ്ഞു.

ജോര്‍ജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ ദൃശ്യം 2ല്‍ അവസാനിക്കുന്നില്ലെന്നാണ് സംവിധായകന്‍ ഉറപ്പിക്കുന്നത്. രണ്ടാം ഭാഗത്തിന് ലോകമെമ്പാടും നിന്ന് കൈയടി ലഭിക്കുന്നതിനിടെ മൂന്നാം ഭാഗത്തിന്റെ സൂചനകള്‍ സംവിധായകന്‍ നല്‍കി. മനസിലുള്ള ക്ലൈമാക്‌സ് രംഗം മോഹന്‍ലാലുമായും ആന്റണി പെരുമ്പാവൂരുമായും സംസാരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ദൃശ്യം ഒന്നാം ഭാഗത്തിനു പിന്നാലെ വന്‍ ഹിറ്റായിരിക്കുകയാണ് രണ്ടാം ഭാഗവും.