ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 26,964 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 383 മരണവും റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ രോഗ ബാധിതരുടെ എണ്ണം 3,01,989 ആണ്. കഴിഞ്ഞ 186 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.

രാജ്യത്ത് ആകെ കോവിഡ് മരണം 4,45,768 ആയി.

82,65,15,754 പേര്‍ ഇതുവരെ വാക്‌സീന്‍ സ്വീകരിച്ചിട്ടുണ്ട്.