തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1391 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധ. 1950 പേര്‍ രോഗമുക്തി നേടി. പത്തു പേരാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചത്.

24 മണിക്കൂറില്‍ 30342 സാമ്പിളുകള്‍ പരിശോധിച്ചു. 21526 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. രാജ്യത്ത് ഒരു ദിവസത്തെ പോസിറ്റീവ് കേസുകളുടെ എണ്ണം 83883 ആയി വര്‍ധിച്ചു. 1043 മരണം 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസ് 38.54 ലക്ഷമായി. 8.16 ലക്ഷം പോസിറ്റീവ് കേസ് നിലവിലുണ്ട്. 67400 പേര്‍ മരിച്ചു. തതുല്ല്യമായ വര്‍ധനവ് കേരളത്തിലില്ല. എന്നാല്‍ സ്ഥിതി ആശ്വാസത്തിന് വക നല്‍കുന്നതല്ല. രണ്ട് ദിവസമായി പോസിറ്റീവ് എണ്ണം കുറഞ്ഞു. അത് ജാഗ്രത കുറയ്ക്കാനുള്ള സൂചനയല്ല. ഓണം അവധിയും മറ്റുമായിരുന്നു. അതിനാല്‍ ആളുകള്‍ പൊതുവെ ടെസ്റ്റിന് പോകാന്‍ വിമുഖത കാട്ടി. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും ടെസ്റ്റ് കുറഞ്ഞു. അത്തരത്തില്‍ പൊതുവില്‍ എണ്ണം കുറഞ്ഞതിനാലാണ് കേസുകള്‍ കുറഞ്ഞത്-മുഖ്യമന്ത്രി പറഞ്ഞു.