മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1036 പേര്‍ രോഗമുക്തി നേടി. 17 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതിനോടകം രാജ്യത്ത് 2,82,763 പേര്‍ക്ക് രോഗം ഭേദമായിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 94.9 ശതമാനമായി ഉയര്‍ന്നു.

രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 2,98,020 ആണ്. 3906 പേരാണ് കൊവിഡ് ബാധിച്ച് ഒമാനില്‍ ആകെ മരണപ്പെട്ടത്.