റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 55 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞവരില്‍ 46 പേര്‍ സുഖം പ്രാപിച്ചു. 224 പേര്‍ രാജ്യത്ത് കോവിഡ് ഗുരുതരാവസ്ഥയില്‍ കഴിയുന്നു.

രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നാല് മരണവും റിപ്പോര്‍ട്ട് ചെയ്തു. 49,026 കൊവിഡ് ടെസ്റ്റുകളാണ് 24 മണിക്കൂറിനിടെ നടത്തിയത്. രാജ്യമാകെ 5,47,090 പേര്‍ക്ക് രോഗം ബാധിച്ചു. അതില്‍ 5,36,125 പേര്‍ കൊവിഡ് മുക്തരായി. ഇതുവരെ 8,713 പേര്‍ മരിച്ചു.