അബുദാബി: യുഎഇയില്‍ വീണ്ടും ആയിരം കടന്ന് കോവിഡ് കേസുകള്‍. ഇന്ന് 1,096 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. അതേസമയം ഇന്ന് 1311 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 134,000 കോവിഡ് പരിശോധനകളാണ് രാജ്യത്ത് ഇന്ന് നടത്തിയത്.

ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 106,229 ആയി. കോവിഡ് ബാധിച്ച് ആകെ മരിച്ചവര്‍ 445 ആണ്. ഇതില്‍ 97,284 പേര്‍ രോഗമുക്തി നേടി. നിലവില്‍ 8,500 പേരാണ് ചികിത്സയില്‍ കഴിയുന്നു.

ഒരു കോടിയിലധികമാണ് യുഎഇ ആകെ നടത്തിയ കോവിഡ് പരിശോധനകള്‍. ജനസംഖ്യയേക്കാള്‍ കൂടുതല്‍ കോവിഡ് ടെസ്റ്റ് നടത്തുന്ന ആദ്യ രാജ്യമെന്ന നേട്ടം കഴിഞ്ഞ ദിവസം യുഎഇ സ്വന്തമാക്കിയിരുന്നു.