മുംബൈ: അഡ്രസ്സ് ചോദിച്ചെത്തിയ യുവതിയ്ക്ക് മുന്നില്‍ അശ്ലീല പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ തിലക് നഗറിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ ഇരുപത്തിയേഴുകാരന്‍ അറസ്റ്റിലായി.

മേല്‍വിലാസം ചോദിച്ച യുവതിക്ക് മുമ്പില്‍ സ്വകാര്യഭാഗം പ്രദര്‍ശിപ്പിച്ച കുറ്റത്തിന് ബിട്ടു പര്‍ച്ച എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്ന് തിലക് നഗര്‍ പോലീസ് വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിക്കല്‍, അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.

വഴിയിലൂടെ നടന്നുപോകുകയായിരുന്നു യുവതി, കാറില്‍ ഇരിക്കുകയായിരുന്നു യുവാവിനോട് ഒരു അഡ്രസ്സ് ചോദിക്കുകയായിരുന്നു. സഹായിക്കാമെന്ന വ്യാജേന യുവതിയെ വിളിച്ച ഇയാള്‍, സ്വകാര്യഭാഗം പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നത്.

ശനിയാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ബിട്ടു പര്‍ച്ചയെ അറസ്റ്റ് ചെയ്തത്.