കോവിഡിനെ പ്രതിരോധിക്കാന്‍ ചാണകം ശരീരത്ത് പുരട്ടുന്ന രീതി അപകടകരമെന്ന് ഡോക്ടര്‍മാര്‍. ഇതിന് ശാസ്ത്രീയ പിന്തുണയില്ലെന്നും മറ്റ് രോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഗുജറാത്തിലാണ് കോവിഡിന് ചാണകച്ചികിത്സ വ്യാപകമായി നടക്കുന്നത്.

ആഴ്ചയില്‍ ഒരു ദിവസം ആളുകള്‍ ഗോശാലയിലെത്തി ചാണകവും മൂത്രവും കൊണ്ട് ശരീരം പൊതിയും. കൂട്ടമായി എത്തി വരിനിന്നാണ് ചികിത്സ. ഇങ്ങനെ ചെയ്താല്‍ രോഗപ്രതിരോധ ശേഷി വര്‍ധിക്കുമെന്നാണ് ഇവര്‍ കരുതുന്നത്. ഗോശാലയില്‍ ഡോക്ടര്‍മാര്‍ പോലും എത്തുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഇങ്ങനെ ചെയ്തതുവഴി കോവിഡ് ബാധയില്‍ നിന്ന് മുക്തരായെന്ന് അവകാശപ്പെടുന്നവരുമുണ്ട്.