kerala
മദ്യ നിര്‍മ്മാണ അനുമതിയില്‍ ഊരാക്കുടുക്കിലായി സിപിഐ; പദ്ധതിയെ തുടക്കത്തിലെ എതിര്‍ക്കാത്തതില്‍ ബിനോയ് വിശ്വത്തിനെതിരെ ഒരു പക്ഷം
ക്യാബിനറ്റ് നോട്ട് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പാര്‍ട്ടി സെക്രട്ടറിയോട്
നയം എന്തെന്ന് സിപിഐ മന്ത്രിമാര്‍ ചോദിച്ചിട്ടും ബിനോയ് വിശ്വം എതിര്‍ത്തില്ലെന്ന വിമര്‍ശനമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്.

ബ്രൂവറി അനുമതി സിപിഐയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുകയാണ്. പദ്ധതിയെ തുടക്കത്തിലെ എതിര്‍ക്കാത്തതില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ തുറന്നപോരുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
ക്യാബിനറ്റ് നോട്ട് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പാര്‍ട്ടി സെക്രട്ടറിയോട്
നയം എന്തെന്ന് സിപിഐ മന്ത്രിമാര്‍ ചോദിച്ചിട്ടും ബിനോയ് വിശ്വം എതിര്‍ത്തില്ലെന്ന വിമര്‍ശനമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്. കാര്‍ഷിക മേഖലയ്ക്കടക്കം ദോഷകരമായ പദ്ധതിയെ തുടക്കത്തിലേ എതിര്‍ക്കാത്തതിനെതിരെ പ്രതിഷേധമാണ് സിപിഐയില്‍ ഉയരുന്നത്. സിപിഐയുടെ എതിര്‍പ്പിനെ അവഗണിച്ച് സിപിഎം പദ്ധതിയുമായി മുന്നോട്ടു പോകുമ്പോള്‍ സിപിഐ കൂടുതല്‍ ധര്‍മ സങ്കടത്തില്‍ ആകുകയാണ്.
പദ്ധതി വേണ്ടെന്ന തീരുമാനം അരിയിക്കാന്‍ ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദെ ഇതുവരെ കണ്ടിട്ടുമില്ല. എന്തായാലും സിപിഎം ഇടതുമുന്നണി നേതൃത്വങ്ങളെ പാര്‍ട്ടി നിലപാട് അറിയിച്ചോ എന്നും എന്നിട്ട് എന്ത് പ്രതികരണം ഉണ്ടായെന്നും മദ്യ നിര്‍മ്മാണ ശാല അനുമതിയില്‍ തുടര്‍ നീക്കം എന്തെന്നും അടുത്ത നേതൃയോഗത്തില്‍ ബിനോയ് വിശ്വം വിശദീകരിക്കേണ്ടി വരും.
kerala
കായല്‍ നീന്തി കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു
കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

എറണാകുളത്ത് ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു. വടുതലയില്‍ ആണ് അപകടമുണ്ടായത്. കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.
ഇന്ന് വൈകിട്ടായിരുന്നു അപകടമുണ്ടായത്. കായല്‍ നീന്തി കടക്കുന്നതിനിടെ അനീഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. സ്‌കൂബ സംഘം എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്.
kerala
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
തലച്ചോറിലേക്കുള്ള രക്തസഞ്ചാരം തടസ്സപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലാണ്

ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ നില ഗുരുതരമായി തുടരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് അഫാന്‍ ആത്മഹത്യാശ്രമം നടത്തിയത്. ഉണക്കാനിട്ട മുണ്ട് ഉപയോഗിച്ചാണ് പൂജപ്പുര ജയിലിലെ ശുചിമുറിയില്‍ ആത്മഹത്യാശ്രമം നടത്തിയ അഫാന്‍ തലച്ചോറിലേക്കുള്ള രക്തസഞ്ചാരം തടസ്സപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലാണ്.
മുത്തശ്ശി സല്‍മാബീവി, പിതൃസഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സജിതാ ബീവി, പെണ്‍സുഹൃത്ത് ഫര്‍സാന, ഇളയ സഹോദരന്‍ അഫ്സാന്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത്. വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ ആദ്യ കുറ്റപത്രം രണ്ടു ദിവസം മുമ്പാണ് സമര്‍പ്പിച്ചത്. അഫാന്‍ ആണ് ഏക പ്രതി.
kerala
മൂന്നാറില്‍ തെരുവുനായ ആക്രമണം; വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് പരിക്ക്
മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലുമായാണ് തെരുവുനായ് ആക്രമണമുണ്ടായത്

മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് നേരെ തെരുവുനായ ആക്രമണം. ഇന്ന് രാവിലെയാണ് സംഭവം. മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലുമായാണ് തെരുവുനായ് ആക്രമണമുണ്ടായത്. തമിഴ്‌നാട് സ്വദേശികള്‍, മൂന്നാറിലെ വ്യാപാരികള്‍, പ്രദേശവാസികള്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
മൂന്നാര്‍ സ്വദേശിയായ ശക്തിവേല്‍ (42), ചെന്നൈ സ്വദേശി ത്യാഗരാജന്‍ (36), ബൈസണ്‍വാലി സ്വദേശി സ്‌കറിയ (68), അര്‍ച്ചന (13), ദേവികുളം സ്വദേശികളായ സെല്‍വമാതാ (51), ബാബു (34), സിന്ധു (51), പ്രിയ ജോബി (45), പാലക്കാട് സ്വദേശി വിനീത് (46), പറവൂര്‍ സ്വദേശിനി അഞ്ജു (32), പെരിയവാര സ്വദേശി കറുപ്പ് സ്വാമി (36), ചങ്ങനാശ്ശേരി സ്വദേശി റൈഹാന്‍ ഷമീര്‍ (17) എന്നിവരാണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്.
മൂന്നാറിലെ രാജമല, പെരിയാവാര സ്റ്റാന്‍ഡ്, മൂന്നാര്‍ കോളനി ഉള്‍പ്പെടെ തെരുവുനായ് ആക്രമണം നടത്തിയതായി പരിക്കേറ്റവര്‍ പറഞ്ഞു.
-
film22 hours ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
kerala3 days ago
ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചു; ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റില്‍
-
india3 days ago
ആകാശച്ചുഴി ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കണമെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാക്
-
india2 days ago
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി
-
Cricket2 days ago
ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്
-
kerala2 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
kerala3 days ago
നാല് വയസുകാരിയുടെ കൊലപാതകം: അന്വേഷണസംഘം വിപുലീകരിച്ച് പൊലീസ്
-
india2 days ago
‘എന്തുകൊണ്ടാണ് നിങ്ങളുടെ രക്തം ക്യാമറകള്‍ക്ക് മുന്നില്‍ മാത്രം തിളയ്ക്കുന്നത്?’: പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി