Connect with us

News

തീരുമാനം കടുപ്പിച്ച് യു.എസ്; മെക്‌സിക്കോ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 25% തീരുവ ഏര്‍പ്പെടുത്തും

ഇറക്കുമതി തീരുവയില്‍ കടുത്ത നടപടിയാണ് ഡൊണള്‍ഡ് ട്രംപ് എടുത്തിരിക്കുന്നത്.

Published

on

മെക്‌സിക്കോ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 25% തീരുവ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച് അമേരിക്ക. തീരുവ ഒഴിവാക്കണമെങ്കില്‍ കമ്പനികളോട് അമേരിക്കയിലേക്ക് പ്രവര്‍ത്തനം മാറ്റാനാണ് രാജ്യങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. അമേരിക്കയുടെ പുതിയ തീരുമാനത്തോട് പെട്ടെന്ന് തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്ന് മെക്‌സിക്കോ വ്യക്തമാക്കി. എന്നാല്‍, പുതിയ തീരുമാനത്തോട് ചൈന ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.

ഇറക്കുമതി തീരുവയില്‍ കടുത്ത നടപടിയാണ് ഡൊണള്‍ഡ് ട്രംപ് എടുത്തിരിക്കുന്നത്. വീണ്ടും പ്രസിഡന്‍റായി സ്ഥാനമേറ്റതിനുശേഷം പല കാര്യങ്ങളിലും തീരുമാനം കടുപ്പിച്ചിരിക്കുകയാണ്. മെക്‌സിക്കോ, ചൈന തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 25% തീരുവയാണ് ഏര്‍പ്പെടുത്തിയത്. തീരുവ ഒഴിവാക്കണമെങ്കില്‍ മറ്റ് രാജ്യങ്ങളിലെ  കമ്പനികളോട് അമേരിക്കയിലേക്ക് പ്രവര്‍ത്തനം മാറ്റാനാണ് പ്രസിഡന്‍റിന്‍റെ നിര്‍ദേശം.  കാനഡ, മെക്‌സിക്കോ, ചൈന എന്നിവിടങ്ങളില്‍ തീരുവ ചുമത്താനുള്ള  ഉത്തരവില്‍ ഡൊണാള്‍ഡ് ട്രംപ് ശനിയാഴ്ച ഒപ്പുവച്ചിരുന്നു. യുഎസിനെതിരെ ഈ രാജ്യങ്ങള്‍ തിരിച്ചടിച്ചാല്‍ തീരുവ വര്‍ധിപ്പിക്കാനുള്ള ചട്ടക്കൂടും ഉത്തരവില്‍ നല്‍കിയിട്ടുണ്ട്.

കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് ചുങ്കം ഏര്‍പ്പെടുത്തിയാല്‍ അമേരിക്കന്‍ ഇറക്കുമതിക്ക് തീരുവ ചുമത്തുമെന്ന് കാനഡയും തിരിച്ച് സൂചന കൊടുത്തു. മെക്സിക്കോ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25% തീരുവയും ചൈന, കനേഡിയന്‍ എണ്ണ, പ്രകൃതിവാതകം, വൈദ്യുതി എന്നിവയില്‍ നിന്നുള്ള ഇറക്കുമതിക്ക് 10% തീരുവയുമാണ് ട്രംപിന്‍റെ ഉത്തരവില്‍ നല്‍കിയിരിക്കുന്നത്.  കാനഡ, മെക്‌സിക്കോ, ചൈന എന്നിവ യുഎസിന്‍റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ്.

kerala

കൊച്ചിയില്‍ നാല് വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; അമ്മ അറസ്റ്റില്‍

കുട്ടിയുടെ സ്വകാര്യ ഭാഗം ഉള്‍പ്പെടെ ശരീരത്തിലെ പല ഭാഗങ്ങളിലും പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്.

Published

on

കൊച്ചി: നാല് വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച കേസില്‍ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടിത്തറ സ്വദേശിനിയാണ് അറസ്റ്റിലായത്. കുട്ടിയുടെ സ്വകാര്യ ഭാഗം ഉള്‍പ്പെടെ ശരീരത്തിലെ പല ഭാഗങ്ങളിലും പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മരട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്ഥിരമായി അമ്മ തന്നെ മര്‍ദിക്കാറുണ്ടെന്നും പലവട്ടം പീഡനത്തിനിരയായിട്ടുണ്ടെന്നും കുട്ടി അധ്യാപകരോട് വെളിപ്പെടുത്തിയിട്ടുണ്ട്.

കുട്ടിയെ വൈദ്യപരിശോധനക്കും മേല്‍ചികിത്സക്കും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടര്‍ നടപടികള്‍ തുടരുന്നതായി പൊലീസ് അറിയിച്ചു.

 

Continue Reading

kerala

‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി

പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

Published

on

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.

എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

kerala

തിരുവല്ലയിൽ 14കാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

കൊറ്റൂരിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളായ തൊഴിലാളികളാണ് പിടിയിലായത്. പീഡനത്തിന് ഇരയായ പെൺകുട്ടിയും ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണ്.

Published

on

പത്തനംതിട്ട: തിരുവല്ലയിൽ 14കാരിയെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊറ്റൂരിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളായ തൊഴിലാളികളാണ് പിടിയിലായത്. പീഡനത്തിന് ഇരയായ പെൺകുട്ടിയും ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണ്.

ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. മാതാപിതാക്കൾ ജോലിക്കു പോയതിനാൽ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. അവസരം മുതലെടുത്ത പ്രതികൾ വീടിനുള്ളിലേക്ക് കയറി, പെൺകുട്ടിയുടെ വായ പൊത്തിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു.

പെൺകുട്ടി കരഞ്ഞ് ബഹളം വെച്ചതിനെ തുടർന്ന് സമീപവാസികൾ സ്ഥലത്തെത്തി. പ്രതികൾ ഒളിച്ചോടാൻ ശ്രമിച്ചെങ്കിലും ഒരാളെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടാമനെയും പിന്നീട് പൊലീസ് പിടികൂടി.

പ്രതികളുടെ വ്യക്തിവിവരങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്ന് തിരുവല്ല പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading

Trending