Connect with us

kerala

ഇ പിക്കെതിരെ തുറന്നടിച്ച് സിപിഐ വിദ്യാര്‍ഥി സംഘടന

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദേശ നിക്ഷേപമാകാമെന്നാണ് കഴിഞ്ഞ ദിവസം വൈകിട്ട് മാധ്യമങ്ങളെ കണ്ട എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞത്.

Published

on

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദേശ നിക്ഷേപമാകാമെന്ന എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ അഭിപ്രായത്തിനെതിരെ തുറന്നടിച്ച് ഇടത് വിദ്യാര്‍ഥി സംഘടനയായി എ ഐ എസ് എഫ്. കണ്‍വിനര്‍ പ്രഖ്യാപിച്ച നിലപാട് വിദ്യാഭ്യാസകച്ചവടത്തിന് സഹായകരമാണെന്നും വിദ്യാര്‍ത്ഥി വിരുദ്ധമായ ഈ അഭിപ്രായം അദ്ദേഹം പിന്‍വലിക്കണമെന്നും സി പി ഐയുടെ വിദ്യാര്‍ഥി സംഘടനയായ എ ഐ എസ് എഫ് ആവശ്യപ്പെട്ടു.

അതേസമയം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദേശ നിക്ഷേപമാകാമെന്നാണ് കഴിഞ്ഞ ദിവസം വൈകിട്ട് മാധ്യമങ്ങളെ കണ്ട എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞത്. ഉന്നത വിദ്യാഭ്യാസ വികസനത്തിന് ഗുണം ചെയ്യുന്ന എന്തിനേയും സ്വാഗതം ചെയ്യുമെന്ന നിലപാടാണ് എല്‍ ഡി എഫിനുള്ളതെന്നും വിദേശ നിക്ഷേപത്തെ സ്വാഗതം ചെയ്യുന്നത് സി പി എമ്മിന്റെ നയം മാറ്റമല്ലെന്നും കാലത്തിന് അനുസരിച്ചുള്ള മാറ്റമാണെന്നും ജയരാജന്‍ പറഞ്ഞു.

 

 

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

kerala

‘തീരുമാനങ്ങള്‍ വിവേകപൂര്‍വ്വമാകണം’; ഗംഭീറിനേയും അഗാര്‍ക്കറിനേയും ട്രോളി കേരള പൊലീസിന്റെ പോസ്റ്റ്

ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടിലാണ് ‘ട്രാഫിക് നിയമങ്ങള്‍ പാലിക്കുക’ എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്തത്.

Published

on

തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീറിനേയും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറിനേയും ട്രോളി കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടിലാണ് ‘ട്രാഫിക് നിയമങ്ങള്‍ പാലിക്കുക’ എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്തത്. ഗംഭീറിന്റേയും അഗാര്‍ക്കറിന്റേയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ‘തീരുമാനങ്ങള്‍ വിവേകപൂര്‍വ്വമാകണം. അത് റോഡിലായാലും ഫീല്‍ഡിലായാലും’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷനില്‍ ഗംഭീറിനേയും അഗാര്‍ക്കറിനേയും തെറ്റായ തീരുമാനങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായതിന് പിന്നാലെ ഏകദിനത്തിലും ഇന്ത്യന്‍ ടീം പരാജയപ്പെട്ടിരുന്നു. റായ്പൂരില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 358 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയതോടെ, ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തിനെതിരെ വ്യപാക വിമര്‍ശനമാണുയര്‍ന്നത്.

ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി ഉള്‍പ്പെടെയുള്ള പ്രധാന താരങ്ങളെയെല്ലാം ഒഴിവാക്കിയാണ് ടീം സെലക്ഷന്‍ നടത്തിയത്. അതേസമയം പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ എന്നിവരെ ടീമിലെടുത്തത് സെലക്ഷന്‍ കമ്മിറ്റിയുടെ പിഴവായാണ് രേഖപ്പെടുത്തിയത്.

Continue Reading

india

തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിക്ക് 67000 രൂപ വരെ: ഇന്‍ഡിഗോ പ്രതിസന്ധിയില്‍, മുതലെടുത്ത് വിമാന കമ്പനികള്‍

എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.

Published

on

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാന സര്‍വ്വീസുകള്‍ പ്രതിസന്ധിയിലായതോടെ വലഞ്ഞ് യാത്രക്കാര്‍. ടിക്കറ്റുകള്‍ക്ക് വിമാന കമ്പനികള്‍ വലിയ തുക ഈടാക്കുന്നതായാണ് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. സാധാരണ നിലയില്‍ 10000ത്തിന് താഴെയുണ്ടായിരുന്ന ടിക്കറ്റ് നിരക്കുകള്‍ എയര്‍ ഇന്ത്യ 60000 രൂപ വരെയായി ഉയര്‍ത്തി.

കൊച്ചിയില്‍ നിന്നും ഇന്ന് ഡല്‍ഹിയിലേക്കുള്ള 4 സര്‍വ്വീസുകളുടേയും നിരക്ക് 34000 രൂപയാണ്. നാളെ രാവിലെ 11 മണിയുടെ വിമാനത്തിലാണ് യാത്രയെങ്കില്‍ 24676 രൂപ നല്‍കിയാല്‍ മതി. തിരുവനന്തപുരം-ഡല്‍ഹി റൂട്ടില്‍ കുറഞ്ഞ നിരക്ക് 24310 രൂപയും കൂടിയ നിരക്ക് 67126 രൂപയുമാണ്. കോഴിക്കോട് നിന്നും നാളെ ഡല്‍ഹിയിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകളൊന്നും ഇല്ല. ബെംഗളൂരു വഴിയുള്ള എയര്‍ ഇന്ത്യയുടെ കണക്ഷന്‍ സര്‍വ്വീസിന് 32000 രൂപയില്‍ അധികം നല്‍കണം. ഇതാണ് ഈ റൂട്ടിലെ ഏറ്റവും കുറഞ്ഞ നിരക്കും.

സമാനമായ രീതിയില്‍ മറ്റ് വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ഇന്‍ഡിഗോയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്കില്‍ നേരിയ കുറവ് വരുത്താനും വിമാന കമ്പനികള്‍ തയ്യാറായിട്ടുണ്ട്.

പുതിയ നിയമം നടപ്പാക്കലാണ് ഇന്‍ഡിഗോയുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കിയത്. പൈലറ്റുമാരുടെ വിശ്രമ സമയം 36 മണിക്കൂറില്‍ നിന്നും 48 മണിക്കൂറാക്കിയിരുന്നു. അനവദനീയമായ രാത്രി ലാന്‍ഡിങ് ആറ് മണിക്കൂറില്‍ നിന്നും രണ്ട് മണിക്കൂറായും കുറച്ചു. ഈ മാറ്റങ്ങള്‍ പൈലറ്റ് ഷെഡ്യൂളിംഗിനെ കാര്യമായി ബാധിക്കുകയായിരുന്നു.

അതേസമയം, വിമാനം റദ്ദാക്കലില്‍ നിരവധി യാത്രക്കാര്‍ വലഞ്ഞതിന് പിന്നാലെ പൈലറ്റുമാര്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശം ഡിജിസിഎ പിന്‍വലിച്ചിട്ടുണ്ട്.

Continue Reading

Trending