തിരുവന്തപുരത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടന്ന സി.പി.എം, ബി.ജെ.പി ഉഭയകക്ഷി ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളോട് കയര്‍ത്തത് ശരിയായില്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വം വിലയിരുത്തി. ഗവര്‍ണറുമായി നടന്ന സമാധാന ചര്‍ച്ച ഗവര്‍ണര്‍ വിളിച്ചുവരുത്തിയിട്ടാണെന്ന പ്രതീതി ഉണ്ടാക്കിയതിലും കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തി സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.

ഉഭയകക്ഷി ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളോടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കയര്‍ത്തത് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിണറായിയുടെ പെരുമാറ്റമാണ് കാര്യങ്ങള്‍ കൂടൂതല്‍ വശളാക്കിയതെന്ന നിലപാടിലാണ് കേന്ദ്രം.