Connect with us

More

ദാദ്രി കൊലപാതകം: പ്രധാന പ്രതിക്ക് ജാമ്യം

Published

on

ലഖ്‌നോ: കുപ്രസിദ്ധമായ ദാദ്രി ആള്‍ക്കൂട്ടക്കൊലയിലെ പ്രധാന പ്രതി വിശാല്‍ റാണയ്ക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് പ്രത്യുഷ് കുമാറാണ് നോയിഡയിലെ ബി.ജെ.പി നേതാവ് സഞ്ജയ് റാണയുടെ മകന്‍ കൂടിയായ വിശാലിന് ജാമ്യം അനുവദിച്ചത്. 2015 സെപ്തംബര്‍ 28നാണ് വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖ് എന്ന മുസ്്‌ലിം ഗൃഹനാഥനെ ദാദ്രിയിലെ ബിസാദ ഗ്രാമത്തില്‍ ഒരു സംഘം അക്രമികള്‍ തല്ലിക്കൊന്നത്. അഖ്‌ലാഖിന്റെ മകന്‍ ഡാനിഷിനെ നിഷ്ഠുരമായി മര്‍ദിക്കുകയും ചെയ്തിരുന്നു.
അന്താരാഷ്ട്ര തലത്തില്‍ തന്നെ രാജ്യത്തിന് നാണക്കേടുണ്ടാക്കിയതായിരുന്നു ദാദ്രി സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച നിരവധി എഴുത്തുകാരും വിദ്യാഭ്യാസ വിചക്ഷണരും തങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ സര്‍ക്കാറില്‍ തിരിച്ചേല്‍പ്പിച്ചിരുന്നു.
കേസില്‍ 18 പേര്‍ക്കെതിരെയാണ് പൊലീസ് കുറ്റപത്രം നല്‍കിയിട്ടുള്ളത്. കൊലപാതകത്തിനു വേണ്ടിയുള്ള ഗൂഢാലോചനയാണ് പ്രധാനമായും കുറ്റപത്രത്തില്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതികളില്‍ മൂന്നു പേര്‍ മാത്രമാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. ഒരാള്‍ ജയിലില്‍ പനി ബാധിച്ച് മരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വര്‍ണവില പവന് 120 രൂപ കൂടി

സ്വര്‍ണവില 42,000 കടക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്

Published

on

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കൂടി. പവന് 120 രൂപ ഉയര്‍ന്ന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 42,120 രൂപയായി. ഗ്രാമിന് 15 രൂപയുംവച്ച് കൂടി. 5265 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ ആരംഭത്തില്‍ 40,480 രൂപയായിരുന്നു സ്വര്‍ണവില. സ്വര്‍ണവില 42,000 കടക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Continue Reading

crime

മലയാളി യുവാവ് പോളണ്ടില്‍ കൊല്ലപ്പെട്ടു

ഈ മാസം 24 തിയ്യതി മുതല്‍ യുവാവിനെ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം വീട്ടുകാര്‍ അറിയുന്നത്

Published

on

മലയാളി യുവാവ് പോളണ്ടില്‍ കൊല്ലപ്പെട്ടു. പാലക്കാട് സ്വദേശി ഇബ്രാഹിം ഷെരീഫ് (30) ആണ് കൊല്ലപ്പെട്ടത്. വീട്ടുകാര്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. പോളണ്ടിലെ ഐഎന്‍ജി ബാങ്കില്‍ ഐടി വിഭാഗം ജീവനക്കാരനായിരുന്നു ഷെരീഫ്. പോളണ്ട് പൗരനൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ഈ മാസം 24 തിയ്യതി മുതല്‍ യുവാവിനെ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം വീട്ടുകാര്‍ അറിയുന്നത്. കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എംബസി അറിയിച്ചു.

Continue Reading

crime

ഭാര്യയ്ക്ക് അവിഹിതമുണ്ടെന്ന് സംശയം; ശ്വാസംമുട്ടിച്ച് കൊന്നു, ഭര്‍ത്താവ് അറസ്റ്റില്‍

കൊലപാതകത്തിനു ശേഷം പ്രതി യാെതാന്നും ചെയ്യാത്ത മട്ടില്‍ പൊലീസ് സ്റ്റേഷനില്‍ എത്തി, ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി

Published

on

കൊച്ചിയില്‍ ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് കൊലപാതകം. കാലടി കാഞ്ഞൂരിലാണ് സംഭവം. തമിഴ്‌നാട് തെങ്കാശി സ്വദേശി രത്‌നവല്ലിയാണ് കൊലചെയ്യപ്പെട്ടത്. ഭര്‍ത്താവ് മഹേഷ്‌കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ഇന്നലെ രാത്രി എട്ടുമണിയോട് അടുത്താണ് സംഭവം. രത്‌നവല്ലിക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി പൊലീസ് പറയുന്നു. വീടിനടുത്തുള്ള ജാതി തോട്ടത്തില്‍വെച്ചാണ് കൊലപാതകം നടത്തിയത്. മുഖത്ത് പുതപ്പ്‌വെച്ച് അമര്‍ത്തി ശ്വാസംമുട്ടിച്ചാണ് കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിനു ശേഷം പ്രതി യാെതാന്നും ചെയ്യാത്ത മട്ടില്‍ പൊലീസ് സ്റ്റേഷനില്‍ എത്തി, ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി.

Continue Reading

Trending