കുപ്പാടിത്തറ: പാണക്കാട് തങ്ങളുടെ പേരില്‍ വ്യാജപ്രചാരണം നടത്തി വോട്ട് തട്ടാല്‍ എല്‍ഡിഎഫ് ശ്രമം. പടിഞ്ഞാറത്തറ എട്ടാം വാര്‍ഡ് കുന്നളത്ത് എല്‍ഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ മുന്നിലെത്തിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആശീര്‍വാദം വാങ്ങുകയായിരുന്നു.

തങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതോടെയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഇതിനെക്കുറിച്ച് അന്വേഷിച്ചത്. പാണക്കാട് തങ്ങള്‍ ആശീര്‍വദിച്ച സ്ഥാനാര്‍ത്ഥിയാണ് എന്നായിരുന്നു പ്രചാരണം. യുഡിഎഫ് പ്രവര്‍ത്തകര്‍ തങ്ങളുമായി ബന്ധപ്പെട്ടപ്പോഴാണ് സിപിഎമ്മിന്റെ തട്ടിപ്പ് പുറത്തായത്.

തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി ഇത്തരം പ്രചാരണങ്ങള്‍ അപലപനീയമാണെന്ന് മുസ് ലിം ലീഗ് മാനിയില്‍ ശാഖാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജാതി മത ഭേദമന്യേ എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പാണക്കാട് കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചവരെ ജനം തിരിച്ചറിയണമെന്ന് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.