കൊച്ചി: എറണാകുളം ജില്ലയില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ തട്ടിപ്പിന് ഉപയോഗിച്ച സീലും രസീതും വ്യാജമായി നിര്‍മ്മിച്ചതാണെന്ന് െ്രെകംബ്രാഞ്ച് കണ്ടെത്തി. സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ െ്രെകംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

അതേസമയം പ്രളയഫണ്ടില്‍നിന്ന് തട്ടിയെടുത്ത പണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് െ്രെകം ബ്രാഞ്ച് വ്യക്തമാക്കുന്നു. ഈ തുക കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് െ്രെകം ബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ പറയുന്നു. കളക്ടറേറ്റിലെ മുന്‍ ജീവനക്കാരനായ വിഷ്ണുപ്രസാദ് പ്രതിയായ രണ്ടാമത്തെ കേസില്‍ ഇന്നലെയാണ് െ്രെകംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.ഉയര്‍ന്ന തുകയുടെ സഹായം ലഭിക്കാന്‍ ആദ്യം ലഭിച്ച സഹായം തിരിച്ചടക്കണമെന്നാണ് വിഷ്ണുപ്രസാദ് ഗുണഭോക്താക്കളോട് പറഞ്ഞത്. കൂടുതല്‍ തുക ലഭ്യമാകുമെന്നു തെറ്റിദ്ധരിച്ചാണ് ഇവര്‍ തുക തിരിച്ചടച്ചത്. പ്രളയ ഫണ്ട് രണ്ടാം തട്ടിപ്പിന് തുടക്കം ഇതായിരുന്നു. പണം തട്ടിയെടുക്കാന്‍ വ്യാജ രസീതും സീലുകളും വിഷ്ണുപ്രസാദ് നിര്‍മിച്ചെടുത്തുവെന്നും കുറ്റപത്രത്തില്‍ ചൂണ്ടി കാണിക്കുന്നു.

67 ലക്ഷത്തി 70000 രൂപയാണ് വിഷ്ണുപ്രസാദ് തട്ടിയെടുത്തത്. എന്നാല്‍ ഈ തുക കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിന് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. രേഖകള്‍ സഹിതം 600 പേജുള്ള കുറ്റപത്രമാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.