Connect with us

kerala

‘തോല്‍വിയില്‍ നിന്ന് സിപിഎം പാഠം പഠിക്കണം’; നേതൃത്വത്തിന് ഓര്‍മ്മപ്പെടുത്തലുമായി പി. ജയരാജന്‍

സംസ്ഥാനത്തെ ബിജെപിയുടെ വളര്‍ച്ച തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന സിപിഎം പൊളിറ്റ് ബ്യൂറോ വിലയിരുത്തലിനും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് കനത്ത തോല്‍വിക്ക് കാരണമായതെന്ന സിപിഐയുടെ കുറ്റപ്പെടുത്തലിനും പിന്നാലെയാണ് പി. ജയരാജനും നേതൃത്വത്തിന് ഓര്‍മ്മപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

Published

on

 ലോക്സഭാ തിരഞ്ഞെടുപ്പ് തോൽ‌വിയിൽ നിന്ന് സിപിഎം പാഠം ഉൾക്കൊള്ളണമെന്ന്  സിപിഎം നേതാവ് പി. ജയരാജൻ.  ചരിത്രത്തെ ശരിയായി വിലയിരുത്തണം. എവിടെയെല്ലാം പോരായ്മകൾ സംഭവിച്ചു എന്ന് കൃത്യമായി പരിശോധിച്ച് മുന്നോട്ടുപോകണമെന്നും പി. ജയരാജൻ പറഞ്ഞു. സംസ്ഥാനത്തെ ബിജെപിയുടെ വളര്‍ച്ച തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന സിപിഎം പൊളിറ്റ് ബ്യൂറോ വിലയിരുത്തലിനും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് കനത്ത തോല്‍വിക്ക് കാരണമായതെന്ന സിപിഐയുടെ കുറ്റപ്പെടുത്തലിനും പിന്നാലെയാണ് പി. ജയരാജനും നേതൃത്വത്തിന് ഓര്‍മ്മപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി.കെ. കുഞ്ഞനന്തന്‍റെ 4-ാം ചരമവാർഷിക ദിനത്തിൽ പാറാട് നടന്ന അനുസ്മര പ്രഭാഷണത്തിലാണ് പി ജയരാജന്‍റെ നിർദേശം. സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ പി ജയരാജൻ തന്‍റെ അനുസ്മരണ പ്രസംഗത്തിൽ അണികളോടാണ് സംസാരിച്ചതെങ്കിലും അത് പാർട്ടി നേതൃത്തിനോടുള്ള പരോക്ഷ നിർദ്ദേശമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തിരിച്ചടിയുമായി ബന്ധപ്പെട്ടായിരുന്നു പി. ജയരാജന്‍റെ പ്രസംഗം. എപ്പോഴും ജനങ്ങൾക്കൊപ്പം നിൽക്കുക എന്ന പാഠം ഉൾക്കൊള്ളണമെന്നാണ് പി. ജയരാജൻ പറഞ്ഞത്.

തിരഞ്ഞെടുപ്പ് വിധി ഉണ്ടാവാത്ത 1977-ലെ രാഷ്ട്രിയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമായി മാറിയിട്ടുണ്ടെങ്കിൽ തീർച്ചയായും ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് ശരിയായ പാഠം ഉൾക്കൊണ്ട് മുന്നോട്ടുപോകാൻ കഴിഞ്ഞാൽ, നമ്മുടെ നയങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ, ഇനിയും മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നും പി. ജയരാജൻ പറഞ്ഞു.
ചരിത്രത്തെ ശരിയായി വിലയിരുത്തണം. എവിടെയെല്ലാം പോരായ്മകൾ സംഭവിച്ചു എന്ന് കൃത്യമായി പരിശോധിച്ച് മുന്നോട്ടുപോകണമെന്നും പി. ജയരാജൻ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത്രയും വലിയ തിരിച്ചടിയുണ്ടാകുമെന്ന് മുൻകൂട്ടി കണ്ട് നടപടിയെടുക്കാനും, ബിജെപിയുടെ വള‍ർച്ച തിരിച്ചറിയാനും സംസ്ഥാന ഘടകത്തിന് കഴിഞ്ഞില്ലെന്ന് സിപി എം പിബി വിലയിരുത്തിയിരുന്നു. ഇതിനിടയിലാണ് സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ പി. ജയരാജനും നേതൃത്വത്തിനെ ഓര്‍മ്മപ്പെടുത്തി രംഗത്തെത്തിയത്. എല്ലാ സംസ്ഥാനങ്ങളോടും തിരഞ്ഞെടുപ്പ് ഫലം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനും പിബി നിർദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പി. ജയരാജന്‍റെ പ്രസംഗവും ചർച്ച ആയേക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; പവന് 760 രൂപ കൂടി

ഗ്രാമിന്റെ വില 85 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് പവന് 760 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില പവന്റെ വില 75,040 രൂപയായി. ഗ്രാമിന്റെ വില 85 രൂപയാണ് വര്‍ധിച്ചത്. 9380 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്.

കഴിഞ്ഞ ദിവസം പവന് 840 രൂപ വര്‍ധിച്ച് 74280 രൂപയില്‍ എത്തിയിരുന്നു.

കഴിഞ്ഞ മാസം 14നായിരുന്നു എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം എത്തിയത്. 9,320 രൂപയായിരുന്നു അന്ന് ഗ്രാമിന്. 18 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 7615 രൂപയായി. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 123 രൂപയാണ്.

നിലവില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

Continue Reading

kerala

കുടുംബത്തിന്റെ ആവശ്യപ്രകാരം വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും

പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ ശേഷം മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകും.

Published

on

ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യും. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് റീ പോസ്റ്റ്മോര്‍ട്ടം ചെയ്യാനൊരുങ്ങുന്നത്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ ശേഷം മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകും.

കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്. വിപഞ്ചികയുടെ അമ്മയും ബന്ധുക്കളും നാട്ടിലെത്തിയിട്ടുണ്ട്. നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വരും ദിവസങ്ങളില്‍ തുടര്‍നടപടികള്‍ ഉണ്ടായേക്കും.

ഈ മാസം എട്ടിനാണ് വിപഞ്ചികയെയും ഒന്നര വയസുള്ള മകള്‍ വൈഭവിയെയും ഷാര്‍ജയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം ദിവസങ്ങള്‍ക്ക് മുമ്പ് ദുബായില്‍ സംസ്‌കരിച്ചിരുന്നു.

Continue Reading

kerala

പണം നല്‍കിയില്ല; കോഴിക്കോട് മധ്യവയസ്‌കനെ ലഹരിസംഘം ആക്രമിച്ചു

തലക്കും മുഖത്തുമായി 20ല്‍ അധികം സ്റ്റിച്ച് ഉണ്ട്.

Published

on

കോഴിക്കോട് കൊയിലാണ്ടിയില്‍ പണം നല്‍കാത്തതിന് മധ്യവയസ്‌കനെ ലഹരിസംഘം ആക്രമിച്ചു. കാവുംവട്ടം സ്വദേശി കെ. ഇസ്മായീലിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ല് ഉപയോഗിച്ച് മുഖത്തും തലക്കും അടിക്കുകയായിരുന്നു. തലക്കും മുഖത്തുമായി 20ല്‍ അധികം സ്റ്റിച്ച് ഉണ്ട്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ പാലത്തില്‍ വെച്ച് രാത്രിയിലായിരുന്നു ആക്രമണം.

മരണവീട്ടില്‍ പോയി തിരിച്ചുവരികയായിരുന്ന കെ. ഇസ്മയിലിനോട് ബസ് സ്റ്റാന്‍ഡിന് സമീപത്തെ പാലത്തിന് ചുവട്ടിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ പണം ചോദിച്ചു. ഇസ്മായില്‍ പണം കൊടുക്കാന്‍ കൂട്ടാക്കിയില്ല. ഇതോടെ ആക്രമിക്കുകയായിരുന്നു. കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending