Connect with us

kerala

കുറ്റവാളികള്‍ക്കൊപ്പം ശയനം നടത്തുന്ന സി.പി.എം

കണ്ണൂരില്‍ വധക്കേസ് കുറ്റവാളിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തുകൊണ്ടാണ് സി.പി.എം നേതാക്കള്‍ കുറ്റകൃത്യത്തോട് രാജിയായത്.

Published

on

ക്രിമിനലുകള്‍ക്കൊപ്പമാണ് എന്നും കേരളത്തിലെ സി.പി.എമ്മിന്റെ സഹവാസം. സംസ്ഥാനത്ത് ഏതൊരു കുറ്റകൃത്യം നടന്നാലും അതില്‍ ഒരു വശത്ത് സി.പി.എമ്മായിരിക്കുമെന്നത് ആലങ്കാരിക വാക്കല്ല. പ്രത്യേകിച്ച് രാഷ്ട്രീയ കുറ്റകൃത്യങ്ങളില്‍. പ്രതികളെ ഒളിപ്പിക്കുന്നതിലും അവരെ രക്ഷപെടു ത്തിയെടുക്കുന്നതിലും ആ പാര്‍ട്ടി വളരെ മിടുക്കുകാണിക്കാറുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. കോടതികളില്‍ കേസ് പരാജയപ്പെടുത്താന്‍ യഥാര്‍ത്ഥ പ്രതികളെ മാറ്റി പകരം നിരപരാധികളെ പ്രതിഷ്ഠിക്കുകയും തന്മൂലം കേസ് തോറ്റുപോകുന്ന അവസരങ്ങളും സി.പി.എം സൃഷ്ടിച്ചെടുക്കാറുണ്ട്. ഇത്തരം കാര്യങ്ങളിലൊന്നും അവര്‍ യാതൊരു തെറ്റും കാണുന്നില്ലെന്നു മാത്രമല്ല, എന്തോ വീര്യ കൃത്യമായാണ് കണക്കാക്കപ്പെടുന്നതും. നാട്ടിലെ നിയമവ്യവസ്ഥക്ക് പാര്‍ട്ടി ഇത്രയൊക്കെയേ വില കല്‍പ്പിക്കുന്നുള്ളുവെന്ന് സാരം. എന്തുതന്നെ വന്നാലും തങ്ങളുടെ പാര്‍ട്ടിയും സഖാക്കളും രക്ഷപ്പെടണം എന്ന ചിന്ത മാത്രമേ സി.പി.എമ്മിനുള്ളു. ക്രിമിനലുകള്‍ക്കൊപ്പം ശയനം നടത്തുന്നതില്‍ തെറ്റൊന്നും കാണാത്തതും അതുകൊണ്ടാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം സി.പി.എമ്മും അതിന്റെ നേതാക്കളും ക്രിമിനല്‍ പ്രതികളെ വെള്ളപൂശാനും അവര്‍ക്കൊപ്പം നില്‍ക്കാനും നടത്തിയ ശ്രമങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം എളുപ്പം മനസ്സിലാകും.

കണ്ണൂരില്‍ വധക്കേസ് കുറ്റവാളിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തുകൊണ്ടാണ് സി.പി.എം നേതാക്കള്‍ കുറ്റകൃത്യത്തോട് രാജിയായത്. വടക്കുമ്പാട് നിഖില്‍ വധക്കേസ് പ്രതി ശ്രീജിത്തിന്റെ ഗൃഹപ്രവേശനത്തിനാണ് നേതാക്കള്‍ കൂട്ടത്തോടെയെത്തിയത്. സംസ്ഥാന സമിതി അംഗം പി ജയരാ ജന്‍, ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, കാരായി രാജന്‍, ക ണ്ണൂര്‍ മുന്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉള്‍പ്പെടെയുള്ളവരാണ് പങ്കെടുത്തത്. ടി.പി കേസ് പ്രതി ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി എന്നിവരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ബി.ജെ.പി പ്രവര്‍ത്തകനായിരുന്ന നിഖിലിനെ 2008 ല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ശ്രീജിത്ത്. നിഖിലിനെ ലോറിയില്‍ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകരെ തലശ്ശേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. അതേതുടര്‍ന്ന് ജയിലില്‍ കഴിയുകയാണ് ശ്രീജിത്ത്. പരോളിലിറങ്ങിയ സമയത്തെ ഗൃഹപ്രവേശ ചടങ്ങിലാണ് സി.പി.എമ്മിന്റെ പ്രധാനപ്പെട്ട നേതാക്കള്‍ കുട്ടത്തോടെയെത്തിയത്.

ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസിലെ മൂന്നാം പ്രതി കൊടി സുനിക്ക് മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് പരോള്‍ അനുവദിച്ചത് മാത്രമല്ല അതിനെ ന്യായീകരിക്കാനും സി.പി.എം തയ്യാറായി എന്നതാണ് അത്ഭുതപ്പെടുത്തുന്ന മറ്റൊരു വാര്‍ത്ത. സി.പി.എം നേതാവ് പി ജയരാജനാണ് പരോളിനെ ന്യായീകരിച്ച് രംഗത്തെത്തിയത്. പരോള്‍ അനുവദിച്ചതില്‍ എന്ത് മഹാപരാധമാണുള്ളതെന്നും മാനുഷിക പരിഗണന വച്ചാണ് ജയില്‍ മേധാവി കൊടി സുനിക്ക് 30 ദിവസത്തെ പരോള്‍ അനുവദിച്ചതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പി ജയരാജന്‍ പറഞ്ഞു. തടവറകള്‍ തിരുത്തല്‍ കേന്ദ്രങ്ങള്‍ കൂടിയാണ്. ഈ അടിസ്ഥാനത്തില്‍ പ്രമാദമായ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കും ഇത്തരത്തില്‍ അവധി അനുവദിച്ചുവരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതി അംഗമെന്ന നിലക്ക് കൊടിയുടെ നിറം നോക്കാതെ പരോള്‍ അനുവദിക്കുന്നതിന് ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് മാനുഷിക പരിഗണയില്‍ പരോള്‍ അനുവദിക്കാമോ എന്ന കാര്യം തീരുമാനിക്കാന്‍ ജയില്‍ വകുപ്പിനോട് ആവശ്യപ്പെട്ടത്. അത് പരിഗണിച്ചാണ് ജയില്‍ മേധാവി 30 ദിവസത്തെ പരോള്‍ അനുവദിച്ച് ഉത്തരവായതെന്നും കുറിപ്പില്‍ പറയുന്നു. ഇത്തരം മാനുഷിക അവകാശങ്ങള്‍ കൊല്ലപ്പെട്ട ചന്ദ്രശേഖരനും അദ്ദേഹത്തിന്റെ ഭാര്യക്കും മകനുമുണ്ടെന്ന് ജയരാജന്‍ എന്താണ് ഓര്‍ക്കാത്തത്.

ഇടുക്കിയില്‍ സഹകരണ സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ നിക്ഷേപകന്‍ സാബു തോമസിനെ മരണാനന്തരവും അപമാനിക്കുന്ന നിലപാടാണ് സി.പി.എമ്മില്‍ നിന്നുണ്ടാകുന്നത്. സാബുവിന് മാനസിക പ്രശ്നം ഉണ്ടായിരുന്നോയെന്ന് പരിശോധിക്കണമെന്ന വിവാദ പ്രസ്താവനയുമായി രംഗ ത്തെത്തിയത് എന്നും വിവാദങ്ങള്‍ മാത്രം പുറപ്പെടുവിക്കുന്ന സി.പി.എം നേതാവ് എം.എം മണി എം.എല്‍.എയാണ്. ആളുകളെ കൊന്നൊടുക്കുന്നതിനെ വണ്‍, ടു, ത്രീ.. എന്നു പരിഹസിക്കുന്ന ഈ നേതാവില്‍നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും സാമാന്യ മര്യാദയെങ്കിലും മരിച്ച ആ വ്യ ക്തിയോട് കാണിക്കാമായിരുന്നു. ആത്മഹത്യയുടെ പാപഭാരം സി.പി.എമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കേണ്ടന്നു പറഞ്ഞു കുറ്റകൃത്യത്തില്‍ നിന്ന് സി.പി.എമ്മിനെ രക്ഷിക്കാനാണ് മണി ശ്രമിക്കുന്നത്. സാബുവിന് എന്തെങ്കിലും മാനസിക പ്രശ്‌നം ഉണ്ടായിരുന്നോയെന്നും ചികിത്സ ചെയ്തിരുന്നോ എന്നുമൊക്കെയുള്ള കാര്യങ്ങള്‍ പരിശോധിക്കപ്പെടണം. എന്തുകൊണ്ട് ആത്മഹത്യ ചെയ്തുവെന്ന കാര്യം പരിശോധിക്കണം. സാമ്പത്തിക ഭദ്രതയുള്ള അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല. സാബുവിന് എന്തെങ്കിലും പ്രത്യേക മാനസികാവസ്ഥ ഉണ്ടോയെന്നു തങ്ങള്‍ക്കറിയില്ല. അതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും വഴിയേ പോയ വയ്യാവേലി തങ്ങളുടെ തലയില്‍ കെട്ടിവെക്കാന്‍ ഒരുത്തനും ശ്രമിക്കേണ്ടെന്നും എം.എം മണി പറഞ്ഞു.

കുറ്റവാളികളാണ് സി.പി.എമ്മിന്റെ ബലം. അവര്‍ക്കൊപ്പം കിടക്കാനാണ് സി.പി.എമ്മിനിഷ്ടം. അവരില്ലെങ്കില്‍ പാര്‍ട്ടിയില്ല. പാര്‍ട്ടിക്കുവേണ്ടി കത്തിയെടുക്കുന്നവരെ കൈവിട്ടുകളയാന്‍ സി.പി.എമ്മിനാകില്ല. അതിനുള്ള ബദ്ധപ്പാടുകളാണിതെല്ലാം. കുറ്റവാളികളോടൊപ്പമുള്ള സി.പി.എമ്മിന്റെ ഈ സഹവാസം എന്ന് അവസാനിക്കുന്നുവോ അന്നേ കേരളത്തില്‍ കൊലക്കത്തി രാഷ്ട്രീയത്തിന് അല്‍പമെങ്കിലും ശമനമുണ്ടാകുകയുള്ളു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി.

Published

on

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി. തൃശൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമാണ് മൃതദ്ദേഹം കണ്ടെത്തിയത്. താനൂര്‍ സ്വദേശി ജൂറൈജാണ് മരിച്ചത്.

ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് പരപ്പനങ്ങാടിയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടത്.

എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ് എന്നിവര്‍ക്ക് ഒപ്പം സന്നദ്ധ സംഘടനകളും നാട്ടുകാരും സ്വന്തം നിലക്ക് തിരച്ചില്‍ നടത്തിയിരുന്നു. ശക്തമായ അടി ഒഴുക്കും പാറ കുഴികളും നിറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയായിരുന്നു.

Continue Reading

kerala

മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്.

Published

on

മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്. മലപ്പുറം മങ്കട കര്‍ക്കിടകത്താണ് അപകടം.

ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. തെരുവ് നായ ഇടിച്ചതൊടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. തലയടിച്ചു വീണാണ് നൗഫല്‍ മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

കൂടരഞ്ഞി ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു.

Published

on

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു. വീട്ടുടമ ചിത്രം സ്ഥിരീകരിച്ചു. പ്രതിയുമായുള്ള ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പ്രേംദാസാണ് രേഖാചിത്രം വരച്ചത്.
പ്രതിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഏഴംഗ ക്രൈം സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. വെള്ളയില്‍ കൊലപാതകത്തില്‍ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിരുന്നു. 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. ഇതിന് സുഹൃത്ത് ബാബുവിന്റെ സഹായം ലഭിച്ചതായും മൊഴിയിലുണ്ട്. 1989 സെപ്തംബര്‍ 24 ന് കടപ്പുറത്ത് യുവാവ് മരിച്ചിരുന്നു. എന്നാല്‍ മരിച്ചത് ആരെന്ന് തിരിച്ചറിയാന്‍ കഴഞ്ഞില്ല. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഈ കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട്.

ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു 39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ വച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് കൂടി മുഹമ്മദലി വെളിപ്പെടുത്തിയത്. കൂടരഞ്ഞിയിലെ തോട്ടിന് സമീപത്തി തെളിവെടുപ്പ് നടത്തി അങ്ങനെ ഒരാള്‍ അന്ന് തോട്ടില്‍ വീണു മരിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കൊല്ലപ്പെട്ടതാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Continue Reading

Trending