crime
രാജകുടുംബ ബന്ധംപറഞ്ഞ് മുറിയെടുത്തു; 23 ലക്ഷം രൂപ പറ്റിച്ച് മുങ്ങി
എം.ഡി ഷരീഫ് എന്നയാളാണ് ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലില്‍ കഴിഞ്ഞ നാലുമാസം താമസിച്ച ശേഷം 23.46 ലക്ഷം രൂപ അടയ്ക്കാതെ കടന്നുകളഞ്ഞത്
അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനാണെന്നു പറഞ്ഞ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്തയാള്‍ ലക്ഷങ്ങളുടെ തട്ടിപ്പു നടത്തി മുങ്ങി. യുഎഇ സ്വദേശി എം.ഡി ഷരീഫ് എന്നയാളാണ് ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലില്‍ കഴിഞ്ഞ നാലുമാസം താമസിച്ച ശേഷം 23.46 ലക്ഷം രൂപ അടയ്ക്കാതെ കടന്നുകളഞ്ഞത്. ഇയാള്‍ക്കായി ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു.
2022 ഓഗസ്റ്റ് 1 മുതല്‍ നവംബര്‍ 20വരെയാണ് ഷരീഫ് പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചതെന്നും പിന്നീട് ആരോടും പറയാതെ മുങ്ങുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. ഇയാള്‍ ഹോട്ടല്‍ മുറിയില്‍ നിന്നും നിരവധി വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ചിട്ടുണ്ട് എന്നാണ് അറിയാന്‍ സാധിച്ചത്. ഹോട്ടല്‍ അധികൃതരുടെ പരാധിയില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
crime
പാലക്കാട് നഗരമധ്യത്തില്‍ ദുർഗന്ധം പരത്തി കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും
crime
സൗദിയില്‍ മര്‍ച്ചന്റ് നേവി ജോലി വാഗ്ദാനം; 27കാരന്‍ അറസ്റ്റില്‍
ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന്..
ഷൊര്‍ണ്ണൂര്‍: സൗദിയില്‍ മര്‍ച്ചന്റ് നേവിയില്‍ ജോലി ലഭ്യമാക്കാമെന്ന് പറഞ്ഞ് വന്‍തുക തട്ടിയ കേസില്‍ 27കാരനായ ആദര്‍ശിനെ ഷൊര്‍ണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വടമണ്‍ തെക്കേക്കര സ്വദേശിയാണ് പ്രതി. മേയ്, സെപ്റ്റംബര്‍ മാസങ്ങളിലായി വടനക്കുറിശ്ശി സ്വദേശിയില്‍ നിന്നു 3,85,000 രൂപയാണ് തട്ടിയെടുത്തത്.
ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന് പരാതിക്കാരി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതേ സ്വഭാവത്തിലുള്ള മറ്റൊരു കേസില്‍ കണ്ണൂര്‍ ആറളം പൊലീസ് സ്റ്റേഷനിലും ആദര്‍ശിനെതിരെ കേസ് നിലവിലുണ്ട്. കൂടുതല്‍ പരാതികളും ലഭിച്ചുവരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
crime
പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവും പിഴയും
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്ത്ഥികളെ ദ്രോഹിച്ച സര്ക്കാര്: ഷാഫി ചാലിയം
-
kerala1 day agoപിഎം ശ്രീ- ജോണ് ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള് വേണോ അത്രയും പാലങ്ങള് ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില് നിന്നും ഇസ്രാഈല് പിന്വാങ്ങണം’; പ്രമേയം പാസാക്കി യുഎന്
-
kerala1 day agoസംഘടനാപരമായ പ്രവര്ത്തനങ്ങള്ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന് നല്കിയിട്ടുള്ളൂ: ഷാഫി പറമ്പില്
-
GULF1 day agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india3 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ് ബ്രിട്ടാസ്
-
india2 days agoതന്നെക്കാള് സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india2 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര് വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

