Connect with us

crime

ഹജ്ജ് വളണ്ടിയർ ജോലിയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ്; അഞ്ഞൂറിലധികം പേർക്ക് പണം നഷ്ടപ്പെട്ടു; പ്രതികൾ ഒളിവിൽ

Published

on

ഹജ്ജ് വളണ്ടിയർ ജോലിയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ്. അഞ്ഞൂറിലധികം പേർക്ക് 10,000 രൂപ വീതം നഷ്ടപ്പെട്ടു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഏജൻസിക്കെതിരെയാണ് പൊലീസിൽ പരാതി പ്രവാഹം.

സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട പരസ്യങ്ങൾ കണ്ടിട്ടാണ് ആളുകൾ ഏജൻസിയെ സമീപിക്കുന്നത്. ഇരുപതിനായിരം രൂപ നൽകി രജിസ്റ്റർ ചെയ്യുന്നവർക്ക് ഹജ്ജ് വാളണ്ടിയർ ആയി മൂന്നുമാസത്തെ പ്രോജക്ട് വിസ ലഭിക്കും. ആദ്യഘട്ടത്തിൽ 10000 രൂപ നൽകി രജിസ്റ്റർ ചെയ്യണം. യാത്രക്ക് മുന്നോടിയായി ബാക്കിയും നൽകണം.

500 ലധികം ആളുകളാണ് ഏജൻസിയെ വിശ്വസിച്ച് പണം അടച്ചത്. ആവശ്യമായ രേഖകളും ഹാജരാക്കി. യാത്രയ്ക്കായി നിശ്ചയിച്ച ദിവസം എത്തിയിട്ടും ഏജൻസിയുടെ ഭാഗത്തുനിന്നും യാതൊരുവിധ അനക്കവുമില്ലാതെയായതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.

ഏജൻസി നടത്തിപ്പിൽ പ്രധാനികളായ റിയാസ് ബാബു, സനൂപ്, ഷറഫലി എന്നിവർ ഒളിവിലാണ്. പരാതിയുമായി എത്തിയ കുറച്ചുപേർക്ക് പാസ്‌പോർട്ട് തിരികെ ലഭിച്ചു. സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിയില്ലെന്നാണ് ഏജൻസിയിലെ സ്റ്റാഫ് പറയുന്നത്.

ഇരയാക്കപ്പെട്ടവരുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. വിവരങ്ങൾ ചോദിച്ചറിഞ്ഞ പോലീസ് വ്യാഴാഴ്ചക്കകം നടപടി സ്വീകരിക്കാം എന്ന ഉറപ്പ് നൽകി. കേരളത്തിനകത്തും പുറത്തുമായി നിരവധി ആളുകൾക്കാണ് പണവും പാസ്‌പോർട്ട് അടക്കമുള്ള രേഖകളും തിരികെ ലഭിക്കാൻ ഉള്ളത്. സമാനമായ തട്ടിപ്പ് നടത്തിയ മറ്റു ഏജൻസികളുമെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്.

crime

പരിശോധന ഫലവും ഫയലുകളും പൂഴ്ത്തി ഒത്താശ ചെയ്യുന്നു; ഭക്ഷ്യ സുരക്ഷാ ഓഫീസുകളിൽ അടിമുടി ക്രമക്കേടെന്ന് വിജിലൻസ്

ഹോട്ടൽ ഉടമകളിൽ നിന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഗൂഗിൾ പേ വഴി പണം സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്

Published

on

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. കഴിഞ്ഞ ദിവസം നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. 67 ഓഫീസുകളിൽ പരിശോധന നടത്തി. വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

നിലവാരം കുറഞ്ഞ ഭക്ഷ്യ ഉല്പാദകരെ കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും നടപടി ഒഴിവാക്കാൻ പരിശോധനാഫലവും ഫയലുകളും പൂഴത്തി ഒത്താശ ചെയ്യുന്നുവെന്ന് വിജിലൻസ് കണ്ടെത്തി. റാന്നി ഭക്ഷ്യ സുരക്ഷാ ഓഫീസിൽ വിജിലൻസ് പരിശോധനയ്‌ക്കെത്തിയപ്പോൾ ഓഫീസ് പ്രവർത്തിക്കുന്നില്ലെന്ന് വിജിലൻസ് കണ്ടെത്തി. തുടർനടപടികൾക്കായി വിശദമായ റിപ്പോർട്ട് നൽകാൻ വിജിലൻസ് നീക്കം.

ഹോട്ടൽ ഉടമകളിൽ നിന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഗൂഗിൾ പേ വഴി പണം സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. തൊടുപുഴ ഭക്ഷ്യ സുരക്ഷ സർക്കിൾ ഓഫീസുകളിലെ ഓഫീസ് അറ്റന്റന്റ്‌ ആണ് പണം വാങ്ങിയതായി കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ചെറുകിട ഹോട്ടലുകാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ പരിശീലനം ചില ജില്ലകളില്‍ വന്‍കിട ഹോട്ടലുകളിലെ ജീവനക്കാര്‍ക്കും സൗജന്യമായി നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Continue Reading

crime

സ്‌കൂളിന്റെ ഓടയില്‍ ഏഴു വയസ്സുകാരന്റെ മൃതദേഹം: ബിഹാറില്‍ സ്‌കൂളിന്‌ തീയിട്ടു

കുട്ടി തലേദിവസം ടൈനി ടോട്ട് അക്കാദമി എന്ന സ്‌കൂളിൽ പോയിട്ട് തിരിച്ചെത്തിയിരുന്നില്ല. അന്വേഷണത്തിനൊടുവിൽ പുലർച്ചെ മൂന്നുമണിയോടെയാണ് ആയുഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

Published

on

പട്‌ന:ബിഹാറിലെ ദിഘ നഗരത്തിലെ സ്കൂളിന്റെ ഓടയിൽ ഏഴു വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി തലേദിവസം ടൈനി ടോട്ട് അക്കാദമി എന്ന സ്‌കൂളിൽ പോയിട്ട് തിരിച്ചെത്തിയിരുന്നില്ല. അന്വേഷണത്തിനൊടുവിൽ പുലർച്ചെ മൂന്നുമണിയോടെയാണ് ആയുഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. രോഷാകുലരായ  നാട്ടുകാർ ഇന്നു രാവിലെയാണു
സ്കൂളിനു തീയിട്ടത്.

സ്‌കൂളിൽ കടന്നുകയറി സാധനസാമഗ്രികൾ തല്ലിത്തകർത്തശേഷം തീയിടുകയായിരുന്നു. സ്‌കൂളിലെ ക്ലാസ് കഴിയുമ്പോൾ കുട്ടി ഉച്ചയ്ക്കുശേഷം അവിടെത്തന്നെ ട്യൂഷനു പോകാറുണ്ടെന്നു പിതാവ് ശൈലേന്ദ്ര റായ് പറഞ്ഞു. എന്നാൽ വൈകിട്ടു വരെ വീട്ടിലെത്തിയില്ല. കുട്ടിയുടെ അമ്മ അന്വേഷിക്കാനായി സ്കൂളിലെത്തിയെങ്കിലും കണ്ടില്ല.

സ്കൂൾ അധികൃതരോടും ക്ലാസിലെ മറ്റു കുട്ടികളോടും വിവരം തേടിയിട്ടും ഫലമുണ്ടായില്ല. സ്കൂളിനു പുറത്തും തിരച്ചിൽ നടത്തി. പിന്നീട് ഓടയിൽ തിരഞ്ഞപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

crime

കാറഡുക്ക സഹകരണ സൊസെെറ്റി തട്ടിപ്പ്; മൂന്ന് പേർ അറസ്റ്റില്‍

കാഞ്ഞങ്ങാട് നെല്ലിക്കാട്ട് സ്വദേശി അനില്‍ കുമാര്‍, ഏഴാംമൈല്‍ സ്വദേശി ഗഫൂര്‍ ബേക്കല്‍, മൗവ്വല്‍ സ്വദേശി ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. സൊസൈറ്റിയില്‍ നിന്ന് രതീശന്‍ കടത്തിക്കൊണ്ട് പോയ സ്വര്‍ണ്ണം പണയം വച്ചത് ഇവരാണെന്ന് പൊലീസ് കണ്ടെത്തി.

Published

on

സിപിഎം നിയന്ത്രണത്തിലുള്ള കാസറകോട് കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പില്‍ 3 പേര്‍ അറസ്റ്റില്‍. മുഖ്യപ്രതിയായ കെ. രതീശന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാട് പങ്കാളികളാണ് പിടിയിലായത്.

കാഞ്ഞങ്ങാട് നെല്ലിക്കാട്ട് സ്വദേശി അനില്‍ കുമാര്‍, ഏഴാംമൈല്‍ സ്വദേശി ഗഫൂര്‍ ബേക്കല്‍, മൗവ്വല്‍ സ്വദേശി ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. സൊസൈറ്റിയില്‍ നിന്ന് രതീശന്‍ കടത്തിക്കൊണ്ട് പോയ സ്വര്‍ണ്ണം പണയം വച്ചത് ഇവരാണെന്ന് പൊലീസ് കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

സൊസൈറ്റി സെക്രട്ടറി രതീശന്‍ നടത്തിയ ബാങ്ക് ഇടപാട് പൊലീസ് പരിശോധിച്ചിരുന്നു. ഇവര്‍ക്ക് തുക കൈമാറിയ ബാങ്ക് ഇടപാടിന്റെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.

ഇതിനിടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി കെ.രതീശന്‍ ബെംഗളൂരുവില്‍ രണ്ട് ഫ്‌ലാറ്റുകളും, മാനന്തവാടിയില്‍ ഭൂമിയും വാങ്ങിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കൂടാതെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തിയതായും കണ്ടെത്തി. ഒളിവില്‍ കഴിയുന്ന രതീശനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

Continue Reading

Trending