റായ്ബറേലി: തയ്പ്പിക്കാന്‍ കൊടുത്ത ഷര്‍ട്ട് പാകമാകാത്തതിനെ തുടര്‍ന്ന് 65-കാരനായ ടൈലറെ കഴുത്തു ഞെരിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം.തയ്യല്‍ ജോലിക്കാരനായിരുന്ന തന്റെ പിതാവ് അബ്ദുല്‍ മാജിദ് ഖാനെ സലീം എന്നയാള്‍ കൊലപ്പെടുത്തിയെന്ന് മകന്‍ അബ്ദുല്‍ നദീം ഖാന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

തന്റെ പിതാവ് തയ്ച്ച ഷര്‍ട്ട് പാകമാകാത്തതില്‍ സലീം ക്രുദ്ധനായിരുന്നുവെന്നും ഇതേത്തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് റായ് ബറേലി എസ്.പി ശ്ലോക് കുമാര്‍ പറഞ്ഞു.