മുംബൈ: അഭിനേതാവ് എന്ന നിലയില്‍ തന്നോടു മത്സരിക്കാന്‍ ലോകത്ത് ആരുമില്ലെന്ന് നടി കങ്കണ റണൗത്. തനിക്കുള്ളത്ര ‘റേഞ്ച്’ ലോകത്ത് ഇന്ന് ഒരു നടിക്കുമില്ലെന്ന് കങ്കണ ട്വീറ്റ് ചെയ്തു.

സ്വഭാവ റോളുകളില്‍ മെറില്‍ സ്ട്രീപ്പിനെപ്പോലുള്ള പ്രതിഭയാണ് തനിക്കുള്ളത്. എന്നാല്‍ ആക്ഷന്‍, ഗ്ലാമര്‍ റോളുകളില്‍ ഗാല്‍ ഗാദോയെപ്പോലെ അഭിനിയിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് കങ്കണ അവകാശപ്പെട്ടു.

കങ്കണ ഏറെ വ്യത്യസ്ത വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന തലൈവി, ധാകഡ് എന്നിവയുടെ ഹാഷ് ടാഗുകളോടെയാണ് നടിയുടെ ട്വീറ്റ്. തന്നേക്കാള്‍ റേഞ്ചും ബ്രില്യന്‍സും ഉള്ള ഒരു നടിയെ ആരെങ്കിലും കാണിച്ചുതന്നാല്‍ താന്‍ അഹങ്കാരം അവസാനിപ്പിക്കാം. ഇക്കാര്യത്തില്‍ തുറന്ന സംവാദത്തിനു തയാറാണ്. അതുവരെ ഈ അഹന്ത തുടരുമെന്ന് ട്വീറ്റില്‍ പറയുന്നു.

കങ്കണയുടെ ട്വീറ്റില്‍ കമന്റായി നിരവധി ട്രോളുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.