Career
career chandrika: ഉപരി പഠനത്തിന് വിപുല സാധ്യതകളൊരുക്കി സി.യു.ഇ.ടി
മാര്‍ച്ച് 12 വരെ അപേക്ഷിക്കാം
പ്ലസ്ടു/തതുല്യ യോഗ്യതയുള്ളവര്‍ക്ക് രാജ്യത്തെമ്പാടുമുള്ള കേന്ദ്ര സര്‍വകലാശാലകളിലെയും വിവിധ സംസ്ഥാന/സ്വകാര്യ/കല്‍പിത സര്‍വകലാശാലകളിലെയും ബിരുദ തലത്തിലുള്ള വ്യത്യസ്തങ്ങളായ കോഴ്‌സുകളിലെ പ്രവേശനത്തിന് അവസരമൊരുക്കുന്ന എന്‍ട്രന്‍സ് പരീക്ഷയായ സി.യു.ഇ.ടിയുജിക്ക് (കോമണ്‍ യൂണിവേഴ്സ്റ്റിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്) മാര്‍ച്ച് 12 വരെ അപേക്ഷിക്കാം. ദേശീയ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന പ്രവേശന പരീക്ഷ മേയ് 21 മുതല്‍ 31 വരെയാണ് നടക്കുക. ഇത്തവണ യോഗ്യതാ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
കേരളത്തിലേതുള്‍പ്പെടെ 44 കേന്ദ്ര സര്‍വകലാശാലകള്‍ക്ക് പുറമെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, ഡോ. ബി.ആര്‍ അംബേദ്ക്കര്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് യൂണിവേഴ്‌സിറ്റി (ബെംഗളൂരു), ഡോ. ബി.ആര്‍ അംബേദ്കര്‍ യൂണിവേഴ്‌സിറ്റി (ഡല്‍ഹി), സര്‍ദാര്‍ പട്ടേല്‍ യൂണിവേഴിറ്റി ഓഫ് പോലീസ് (രാജസ്ഥാന്‍), ഫൂട് വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റിന്റെ വിവിധ ക്യാമ്പസുകള്‍, ജാമിഅ ഹംദര്‍ദ്, അവിനാഷിലിംഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോം സയന്‍സ് ആന്‍ഡ് ഹയര്‍ എജ്യുക്കേഷന്‍ ഫോര്‍ വിമണ്‍ (കോയമ്പത്തൂര്‍) തുടങ്ങിയ സ്ഥാപനങ്ങളിലെയും പ്രവേശനത്തിനും സിയുഇടി മാനദണ്ഡമായിരിക്കും.
മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലുള്ള ഒബ്ജക്ടീവ് ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കമ്പ്യൂട്ടര്‍ അധിഷ്ടിത പ്രവേശന പരീക്ഷക്ക് മലയാളമടക്കം 13 ഭാഷകളില്‍ ചോദ്യപ്പേപ്പര്‍ ലഭ്യമാവും. 1A, 1B, c d എന്നിങ്ങനെ 4 സെക്ഷനുകളിലായാണ് പരീക്ഷ നടക്കുന്നത്. സെക്ഷന്‍ 1A യിലുള്ള മലയാളമടക്കമുള്ള 13 ഭാഷകളില്‍ നിന്ന് ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം. സെക്ഷന്‍ 1B യില്‍ 20 മറ്റു ഭാഷകളാണുണ്ടാവുക. തിരഞ്ഞെടുത്ത ഒരോ ഭാഷാ പരീക്ഷയിലും 50 ചോദ്യങ്ങളില്‍ നിന്ന് 40 ചോദ്യങ്ങള്‍ക്കുത്തരമെഴുതണം. സെക്ഷന്‍ 2 ല്‍ 27 വ്യത്യസ്ത വിഷയങ്ങളുണ്ടാവുക. 45/50 ചോദ്യങ്ങളില്‍ നിന്ന് 35/40 ചോദ്യങ്ങള്‍ക്ക് ഉത്തരമഴുതണം. സെക്ഷന്‍ 3ല്‍ പൊതുവായ പരീക്ഷയാണുള്ളത്. പൊതുവിജ്ഞാനം, ആനുകാലികം, സംഖ്യാഭിരുചി, മെന്റല്‍ എബിലിറ്റി തുടങ്ങിയവയുമായി ബന്ധപ്പെട്ട 60 ചോദ്യങ്ങളില്‍ നിന്ന് 50 ചോദ്യങ്ങള്‍ക്കാണ് ഉത്തരമെഴുതേണ്ടത്.
എല്ലാ സെക്ഷനില്‍ നിന്നുമായി പരമാവധി 10 വിഷയങ്ങളാണ് തിരഞ്ഞെടുക്കാനാവുക. ചേരാനുദ്ദേശിക്കുന്ന സ്ഥാപനത്തില്‍ ഇഷ്ടപ്പെട്ട കോഴ്‌സിന് ബാധകമായ വിഷയങ്ങള്‍ https://cuet.samarth.ac.in/ എന്ന വെബ്‌സെറ്റില്‍ കൊടുത്തത് മനസ്സിലാക്കി ശ്രദ്ധയോടെ വേണം വിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍. പരീക്ഷയുടെ ദൈര്‍ഘ്യം സംബന്ധിച്ച വിശദാംശങ്ങള്‍ അഡ്മിറ്റ് കാര്‍ഡിലുണ്ടാവും. മേയ് രണ്ടാം വാരം മുതല്‍ എന്‍.ടിഎ വെബ്‌സൈറ്റില്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാവും.
ഇന്ത്യക്ക് പുറമെ ഗള്‍ഫിലുള്‍പ്പെടെ വിദേശത്ത് 24 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. രണ്ട് കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കണം. കേരളത്തിലും ലക്ഷദീപിലും പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കുന്നവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ആവശ്യപ്പെടുന്ന പക്ഷം മലയാളത്തിലുള്ള ചോദ്യപ്പേപ്പറും ലഭിക്കും. 3 വിഷയങ്ങള്‍ വരെ തിരഞ്ഞെടുക്കാന്‍ 750 രൂപയും 7 വിഷയങ്ങള്‍ വരെ 1500 രൂപയും 10 വിഷയങ്ങള്‍ വരെയെങ്കില്‍ 1750 രൂപയും പരീക്ഷാ ഫീസുണ്ടാവും. വിദേശത്ത് കേന്ദ്രം തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇത് യഥാക്രമം 3750, 7500, 11000 രൂപയാണ്. സംവരണ വിഭാഗക്കാര്‍ക്ക് ഫീസില്‍ ഇളവുണ്ട്.
ത്രിവത്സര ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും പരീക്ഷക്ക് അപേക്ഷിക്കാമെങ്കിലും പ്രവേശനത്തിന് അതത് സ്ഥാപനങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന പ്രവേശന യോഗ്യത ബാധകമായിരിക്കും. പ്രവേശനം അതാത് സ്ഥാപനങ്ങളിലെ സംവരണ രീതിയനുസരിച്ചായിരിക്കും. സാമ്പത്തികമായി പിന്നക്കാവസ്ഥയിലുള്ളവര്‍ (ഇ.ഡബ്‌ള്യു.എസ്), നോണ്‍ ക്രീമിലെയര്‍ വിഭാഗത്തില്‍ പെടുന്ന പിന്നാക്ക വിഭാഗങ്ങള്‍, പട്ടിക വിഭാഗക്കാര്‍ തുടങ്ങിയവര്‍ ബാധകമായ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഇ.ഡബ്‌ള്യു.എസ്, ഒബിസിഎന്‍സിഎല്‍ സര്‍ട്ടിഫിക്കറ്റുകള്‍ 2022 ഏപ്രില്‍ ഒന്നിന് ശേഷം നേടിയതായിരിക്കണം. ഈ തിയതിക്ക് ശേഷമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭ്യമായില്ലെങ്കില്‍ സത്യവാങ്മൂലം നല്‍കി പിന്നീട് സമര്‍പ്പിക്കാനുള്ള ഓപ്ഷനുമുണ്ട്.
ഓരോ സ്ഥാപനവും നടത്തുന്ന കോഴ്‌സുകളുടെ വിശദാംശങ്ങള്‍ അറിയുവാന്‍ അതത് വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കണം. തിരഞ്ഞെടുക്കുന്നതിന് മുമ്പായി കോഴ്‌സുകളുടെ പ്രവേശനത്തിനായി അതത് സര്‍വകലാശാല നിഷ്‌കര്‍ഷിക്കുന്ന യോഗ്യത പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ മറക്കരുത്. അപേക്ഷ സമര്‍പ്പിക്കാനും പരീക്ഷാ കേന്ദ്രങ്ങള്‍, ഫീസ് തുടങ്ങിയ വിശദ വിവരങ്ങള്‍ അറിയുവാനും https://cuet.samarth.ac.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. സിയുഇടി ഫലം പ്രസിദ്ധീകരിച്ച ശേഷം പ്രവേശനത്തിനായി അതത് സ്ഥാപനങ്ങളുടെ നടപടിക്രമങ്ങള്‍ ബാധകമായിരിക്കും.
Career
പി.ടി. സഫ്‌വാൻ ഹുദവിക്ക് ഡോക്ടറേറ്റ്; അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്ന് മക്കയിലേക്കുള്ള യാത്രാ വിവരണങ്ങളുടെ താരതമ്യ പഠനത്തിലാണ് ഡോക്ടറേറ്റ്
നിലവിൽ നിലമ്പൂർ അമൽകോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസിസ്റ്റൻ്റ് പ്രൊഫസറായ സഫ്‌വാൻ ദേശീയ അന്തർദേശീയ കം പാരറ്റീവ് അസോസിയേഷൻ അംഗമാണ്.
റഹൂഫ് കൂട്ടിലങ്ങാടി
മലപ്പുറം: പി.ടി.സഫ് വാൻ ഹുദവി ഹൈദരാബാദ് ഇഫ്ളു സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. ദി വേ ആൻ്റ് ദ വോയേജ്, എ കംപാരറ്റീവ് എൻക്വയറി ഇൻ ടു ജിയോ പൊയറ്റിക്സ് ആൻ്റ് ഇൻ്റർ സ്‌പെഷ്യാലിറ്റി ഇൻ ദ ട്രാവലോഗ്സ് ഓൺ മെക്ക (പഥവും സഞ്ചാരവും: അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്ന് മക്കയിലേക്കുള്ള യാത്രാവിവരണങ്ങളിലെ വൈവിധ്യങ്ങൾ സബന്ധിച്ചുള്ള താരതമ്യ പഠനം ഒരു അന്വേഷണം എന്ന വിഷയത്തിലാണ് ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻ്റ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി (ഇഫ്ളു)
യിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്.
ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയിൽ നിന്ന് 2012 ൽ ഹുദവി ബിരുദം നേടിയ സഫ്‌വാൻ അതേ വർഷം തന്നെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചറിൽ ബിരുദവും നേടിയ ശേഷം ഇഫ്ളുവിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും ഹൈദരാബാദ് സർവകലാശാലയിൽ നിന്ന് കംപാരറ്റീവ് ലിറ്ററേച്ചറിൽ എം ഫില്ലും നേടി. നേരത്തെ ഇഫ്ളുവിൽ നിന്ന് തന്നെ അറബിക് ഇംഗ്ലീഷ് ട്രാൻസലേഷനിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. തുടർന്നാണ് ഇഫ്ളുവിലെ ഡിപ്പാർട്മെൻ്റ് ഓഫ് കംപാരറ്റീവ് ലിറ്ററേച്ചറിൽ പി.എച്ച്.ഡിക്ക് ചേർന്നത്.
നിലവിൽ നിലമ്പൂർ അമൽകോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസിസ്റ്റൻ്റ് പ്രൊഫസറായ സഫ്‌വാൻ ദേശീയ അന്തർദേശീയ കം പാരറ്റീവ് അസോസിയേഷൻ അംഗമാണ്. ഐ.സി.എസ്.എസ്.ആർ ഡോക്ടറൽ ഫെലോഷിപ്പ്, മൗലാനാ ആസാദ് നാഷണൽ ഫെലോഷിപ് എന്നിവക്ക് അർഹത നേടിയിട്ടുണ്ട്.
നിലമ്പൂർ അമൽ കോളേജ് ഇഗ്നോ സ്റ്റഡി സെൻ്റർ അസിസ്റ്റൻ്റ് കോർഡിനേറ്റർ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല അക്കാഡമിക് കൗൺസിലർ, ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള യു.ജി.സി.നെറ്റ് ഇംഗ്ലീഷ് പരിശീലനത്തിൻ്റെ സംസ്ഥാനതല കോർഡിനേറ്റർ, കോളേജ് അധ്യാപക സംഘടനയായ സി.കെ.സി.ടി മലപ്പുറം ജില്ലാ ജോ: സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
നേരത്തെ, ഹൈദരാബാദ് മൗലാനാ ആസാദ് നാഷണൽ ഉർദു യൂനിവേഴ്‌സിറ്റി, മൗലാനാ ആസാദ് നാഷണൽ ഉറുദു സർവകലാശാല, മലപ്പുറം ഗവണ്‍മെന്റ് ആർട്സ് ആൻ്റ് സയന്‍സ് കോളേജ്, കുറ്റ്യാടി ഐഡിയൽ ആർട്സ് ആൻ്റ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ
ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
ദേശീയ തലത്തിൽ ശ്രദ്ധേയമായ എജ്യുക്കേഷൻ ആൻ്റ് സൊസൈറ്റി ജേർണലിൽ ഫാദർ ഫിഗർ ഇൻ മാട്രിലിനി, ഹിസ് റ്റോ റൈസിംഗ് ഫാദർഹുഡ് ഇൻ ദ സോഷ്യോ കൾച്ചറൽ മില്യു ഓഫ് കേരള, ഇൻ്ററോഗേറ്റിംഗ് ദ ന്യു ട്രെൻഡ്സ് ഇൻ ട്രാൻസ് ലേഷൻ സ്റ്റഡീസ്, ദി ഷിഫ്റ്റ് ഫ്രം ലിംഗ്വിസ്റ്റിക് ടേൺ ഇൻ ടു കൾച്ചറൽ ടേൺ തുടങ്ങി ഇരുപതോളം പഠന പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ദേശീയ അന്തർദേശീയ സെമിനാറുകളിലും ശിൽപ്പശാലകളിലും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മലപ്പുറം കൂട്ടിലങ്ങാടി ചെലൂരിലെ പുളിക്കത്തൊടി മോയിൻ കുട്ടിയുടെയും കുട്ടശ്ശേരി നഫീസയുടെയും മകനാണ്. ഭാര്യ: കാട്ടിൽ പീടികക്കൽ ശഫ്ന. (മങ്കട പള്ളിപ്പുറം ഹൈസ്കൂൾ അധ്യാപിക). മകൻ: അയ്മൻ അഹമ്മദ് (മൂന്ന് വയസ്). നസീമ, ഫസീന, സുനീറ, നസീറ എന്നിവർ സഹോദരങ്ങളാണ്.
Career
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്സിന് അപേക്ഷിക്കാം
അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റിന് (DAM) പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുള്ളത്. വിവിധ എയര്‍പോര്‍ട്ടുകളില്‍ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. ആഗസ്റ്റ് പത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആര്‍.സി ഓഫീസില്‍ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍: 0471 2570471, 9846033009. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റിലും ലഭിക്കും.
Career
ചന്ദ്രിക തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും Edu Excel Education Expo ഇന്നും നാളെയും
ചന്ദ്രിക തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും Edu Excel Education Expo ഇന്നും നാളെയുമായി കോട്ടക്കൽ പിഎം ഓഡിറ്റോറിയത്തിൽ നടക്കും. മലപ്പുറം ജില്ലയിൽ നിന്ന് ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന വിജയമുദ്ര 2023 പരിപാടിയും ഈ അവസരത്തിൽ നടക്കും. പങ്കെടുക്കാൻ മുകളിൽ നൽകിയ QR code scan ചെയ്യുകയോ,https://chandrikanavathi.in/ ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
Sports19 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala3 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

